സിക്ക വൈറസ്; സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി

ന്യൂഡൽഹി: രാജ്യത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഗുജറാത്തിൽ മൂന്ന്‌പേര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. ഗുജറാത്തില്‍ ഗര്‍ഭിണി അടക്കം മൂന്ന് പേര്‍ക്ക് രോഗബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി.

രോഗബാധ ഇന്ത്യയില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് സിക്ക വൈറസ്. ഡെങ്കി പനി പടര്‍ത്തുന്ന കൊതുകുകളാണ് സിക്ക വൈറസും പടര്‍ത്തുന്നത്.

 

Tags:    
News Summary - zika Virus; The Center has alerted the states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.