സഫറുല്‍ ഇസ്​ലാം ഖാന്‍ ചൊവ്വാഴ്​ച പൊലീസിൽ ഹാജരാകും

ന്യൂഡല്‍ഹി: തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത  രാജ്യദ്രോഹ കേസിന്‍െറ അന്വേഷണത്തിനായി ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍  ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്​ലാം ഖാന്‍ ചൊവ്വാഴ്​ച പൊലീസിൽ ഹാജരാകും. ന്യൂനപക്ഷ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ടതിന് ഡല്‍ഹി പൊലീസില്‍നിന്ന് പ്രതികാര നടപടി നേരിടുകയാണ്​ഇദ്ദേഹം.

പൊലീസ്​ ആവശ്യപ്പെട്ടത്​ പ്രകാരം ത ​െൻറ ലാപ്ടോപ് ഖാൻ നേരെത്ത സ്പെഷ്യല്‍ സെല്ലിന്  കൈമാറിയിരുന്നു. രണ്ട്​ ദിവസത്തിനകം ഹാജരാകണമെന്ന്​ ഡല്‍ഹി പൊലീസ് സ്പേഷ്യല്‍ സെല്‍ നല്‍കിയ നോട്ടീസിന്‍െറ  അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച െപാലീസ്​ മുമ്പാകെ ഹാജരാകുന്നത്​.  

തബ്ലീഗ് വേട്ടക്ക് പിറകെ ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങള്‍ക്കും ബഹിഷ്കരണങ്ങള്‍ക്കും എതിരെ അറബ് ലോകത്ത് നിന്നുണ്ടായ പ്രതികരണത്തിന് നന്ദി പറഞ്ഞ് ഖാന്‍ ഏപ്രിൽ 28ന്​ ട്വീറ്റ് ചെയ്തതാണ് കേസിനാധാരം.  ഇന്ത്യന്‍ മുസ്ലിംകള്‍  ഒരു തരത്തിലുള്ള പരാതിയും ഉന്നയിക്കാതെയാണ് അറബ് രാജ്യങ്ങളില്‍നിന്ന്  ഇത്തരത്തില്‍ പ്രതികരണങ്ങളുണ്ടായതെന്ന് ഖാന്‍ വ്യക്തമാക്കിയിരുന്നു. മുസ്ലിംകളെങ്ങാനും പരാതിപ്പെടാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ അറബ് ലോകത്ത് നിന്ന് വലിയ തിരിച്ചടി ഹിന്ദുത്വ മത ഭ്രാന്തര്‍ നേരിടേണ്ടി വരുമെന്നും ഖാന്‍ കുറിച്ചിരുന്നു.

ഇതിനെതിരെ വസന്ത് കുഞ്ചിലെ ഒരാള്‍ പരാതി നല്‍കിയെന്ന് പറഞ്ഞാണ് സഫറുല്‍ ഇസ്ലാം ഖാനെതിരെ ഡല്‍ഹി പൊലീസ്  രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. തുടർന്ന്​ കഴിഞ്ഞ മാസം നോമ്പുതുറയുടെ നേരത്ത് മൂന്ന് ഡസനിലേറെ പൊലീസുകാരുമായി വീട്ടില്‍ വന്ന ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലാന്‍  ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹൈകോടതി സംക്ഷണം ലഭിച്ചു. അതിനിടയിൽ ഖാനെ ഡൽഹി ന്യൂനപക്ഷ കമീഷൻ സ്​ഥാനത്ത്​ നിന്ന് പുറത്താക്കണമെന്ന മറ്റൊരു ഹരജിയും ഹൈകോടതിയുടെ പരിഗണനയിലുണ്ട്​. ഖാനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് പ്രമുഖർ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - zafarul islam khan delhi ploice -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.