പ്രശാന്ത് കിശോർ

കാനഡയിൽ ഹൃദയാഘാതം ഉണ്ടായിട്ടും ചികിത്സക്കായി യുവാവ് കാത്തുകിടന്നത് എട്ട് മണിക്കൂർ; ഒടുവിൽ ദാരുണാന്ത്യം

ടൊറന്‍റോ: കാനഡ‍യിൽ ഹൃദയാഘാതം ഉണ്ടായ യുവാവ് ചികിത്സക്കായി കാത്തുകിടന്നത് എട്ട് മണിക്കൂർ. ഒടുവിൽ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങി. മൂന്ന് കുട്ടികളുടെ പിതാവും നാൽപ്പത്തിനാലു വയസ്സുകാരനുമായ പ്രശാന്ത് കിശോറിനാണ് ദാരുണ മരണം സംഭവിച്ചത്.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇ.സി.ജി.യും ടയ്‍ൽനോളും മാത്രമാണ് നൽകിയതെന്നും മറ്റ് ചികിത്സയൊന്നും നൽകിയില്ലെന്നും കുടുംബം ആരോപിക്കുന്നു. ഡിസംബർ 22നാണ് സംഭവം. മൂന്നും പത്തും പതിനാലും വയസ്സുള്ള കുട്ടികൾക്കും ഭാര്യക്കുമൊപ്പമാണ് പ്രശാന്ത് കാനഡയിൽ താമസിച്ചിരുന്നത്. 

Tags:    
News Summary - youth lost life in canada by lack of proper treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.