ലഖ്നോ: വിവാഹ പാർട്ടിയിൽ ഉണ്ടായ വഴക്കിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു. മോഹിത് യാദവ് എന്നയാളാണ് മരിച്ചത്. ശനിയാഴ്ച രാത്രി പൊഖ്ര ചെയിൻപൂരിൽ നിന്ന് സർദിഹ ഗ്രാമത്തിലെ വസതിയിലേക്ക് വിവാഹ ഘോഷയാത്ര എത്തിയപ്പോഴാണ് സംഭവം സംഘർഷം ഉണ്ടായത്.
വരന്റെ കുടുംബാംഗങ്ങളിൽ ചിലർ വധുവിന്റെ അയൽക്കാരായ യുവാക്കളെ വടികൊണ്ട് ആക്രമിച്ചു. ആവശ്യപ്പെട്ട പാട്ട് വെക്കുന്നതിൽ എതിർത്തതിനാലാണ് അക്രമണം ഉണ്ടായത്.
ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യാദവും ഒപ്പം ഉണ്ടായിരുന്ന ഒരാളും കൂടി അടുത്തുള്ള കിണറ്റിൽ വീണു. വീഴ്ചയിൽ യാദവ് മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ഇരുട്ടായതിനാലാൽ കിണർ കാണാൻ സാധിക്കാത്തത് അപകട കാരണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.