അയോധ്യയിൽ ‘കോദാംബ രാം’ പ്രതിമ അനാച്ഛാദനം ചെയ്​ത്​ യോഗി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അയോധ്യയില്‍ ഏഴടി ഉയരമുള്ള ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്ത്​ മുഖ്യമന്ത്രി യോഗി ആദി ത്യനാഥ്​. അയോധ്യ ശോധ്​ സംസ്ഥാൻ മ്യൂസിയത്തിലാണ്​ പ്രതിമ ഒരുക്കിയിരിക്കുന്നത്​. രാമ​​െൻറ ജീവിതത്തിലെ ഒരു ഘട്ട മായ കോദംബ രാം എന്ന പ്രതിമയാണ് യോഗി അനാച്ഛാദനം ചെയ്തത്​. രാമ​​െൻറ അഞ്ച്​ അവതാരങ്ങളിൽ ഒന്നാണ്​ ‘കോദാംബ രാം’.

< p>രാഷ്ട്രപതിയുടെ അവാര്‍ഡ് കരസ്ഥമാക്കിയ കര്‍ണാടകയിലെ ഒരു പ്രസിദ്ധ കലാകാരനാണ് രൂപകല്‍പന ചെയ്തതെന്നും അയോധ്യ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റാം തീര്‍ഥ് പറഞ്ഞു.ഏഴടി നീളമുള്ള ഒറ്റ റോഡ്​വുഡ്​ മരത്തിലാണ്​ പ്രതിമ നിർമിച്ചത്​. 35 ലക്ഷം രൂപക്ക്​ കർണാടകയിൽ നിന്നുമാണ്​ മരം ഉത്തർപ്രദേശ്​ സർക്കാർ വാങ്ങിയത്​.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടക സർക്കാറി​​െൻറ ആർട്ട്​ ആൻറ്​ ക്രാഫ്​റ്റ്​ എംപോറിയത്തിലാണ്​ ഇത്തരത്തിലൊരു പ്രതിമ ആദ്യമായി കാണുന്നത്. ഇതേ തുടര്‍ന്നാണ് സമാനമായ പ്രതിമ അയോധ്യയിലെ മ്യൂസിയത്തിലേക്ക് ആവശ്യപ്പെട്ടതെന്ന്​ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ റാം തീര്‍ഥ് അറിയിച്ചു. ഉത്തര്‍ പ്രദേശ് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ സാന്നിധ്യത്തില്‍ പ്രതിമയുടെ ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു

പ്രതിമ അനാച്ഛാദനത്തിന് ശേഷം രാം ജന്മഭൂമി ന്യായ് തലവന്‍ മഹന്ദ് നൃത്യഗോപാല്‍ ദാസി​​െൻറ ഒരാഴ്ച നീളുന്ന ജന്മദിന പരിപാടിയിലും യോഗി പങ്കെടുത്തു. രാം കി പൗരി, ബസ് സ്റ്റേഷന്‍, ഗുപ്താര്‍ഗട്ടിലെ ബസ് സ്‌റ്റേഷന്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും യോഗി സന്ദര്‍ശിക്കും.
സരയൂ നദീതീരത്ത് 221 മീറ്റര്‍ ഉയരമുള്ള ശ്രീരാമ​​​​െൻറ പ്രതിമ നിര്‍മിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Yogi unveiled 7-foot statue of Lord Ram at Ayodhya- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.