Posted On
date_range Updated On
date_range പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് യോഗി സർക്കാർ
ലക്നോ: യു.പിയിൽ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാർ. മുൻ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മായവതി, സമാജ്വാദി പാർട്ടി എം.എൽ.എ ഡിംപിൾ യാദവ് നേതാക്കളായ ശിവ്പാൽ യാദവ്, അഅ്സംഖാൻ എന്നിവരുടെ സുരക്ഷയാണ് വെട്ടികുറച്ചത്. എന്നാൽ ബി.ജെ.പി നേതാവ് വിനയ് കത്യാറിെൻറ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കത്യാറിന് സെഡ് കാറ്റഗറി സുരക്ഷ ലഭിക്കും.
ശനിയാഴ്ച രാത്രി ഡി.ജി.പി സുൽകാൻ സിങിെൻറ അധ്യക്ഷതിയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 151 വ്യക്തികൾക്കാണ് യു.പിയിൽ പ്രത്യേക സുരക്ഷ നൽകിയിരുന്നത്. ഇതിൽ 101 പേരുടെ സുരക്ഷയാണ് ഇല്ലാതാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.