സോൻഭദ്ര കൂട്ടക്കൊല; കോൺഗ്രസിനെ പഴിചാരി ആദിത്യനാഥ്

ലഖ്നോ: യു.പിയിലെ സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്ന് പത്ത് ആദിവാസി കർഷകരെ വെടിവെച്ചു കൊന്ന സംഭവത്തിൽ കോൺഗ്രസി നെ പഴിചാരി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസിന്‍റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നും അവരുടെ ദ ലിത്-ആദിവാസി വിരുദ്ധ മുഖമാണ് വെളിപ്പെടുന്നതെന്നും ആദിത്യനാഥ് ആരോപിച്ചു. കുടിയൊഴിയാൻ തയാറാകാതിരുന്ന കർഷകർക്ക് നേരെ ഗ്രാമത്തലവനും കൂട്ടാളികളും നടത്തിയ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

1955ൽ ഈ ഭൂമി ഒരു ട്രസ്റ്റിന് കൈമാറിയിരുന്നു. 1989ൽ കോൺഗ്രസ് സർക്കാർ ഈ ഭൂമി വ്യക്തികൾക്ക് തിരികെ നൽകി. ഇവർ 2017ൽ ഗ്രാമമുഖ്യന് വിറ്റുവെന്നും യോഗി പറഞ്ഞു. കോൺഗ്രസ് ചെയ്ത പാപമാണ് കർഷകരുടെ ദുരിതത്തിന് കാരണം.
പ്രിയങ്ക ഗാന്ധിയുടേത് മുതലക്കണ്ണീരാണെന്നും യോഗി പറഞ്ഞു.

ഇന്നലെ സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ ഇതിന് അനുവദിക്കാതെ അറസ്റ്റ് ചെയ്തിരുന്നു. ഏറെ വിവാദത്തിനൊടുവിൽ ഏതാനും കുടുംബാംഗങ്ങൾക്ക് പ്രിയങ്കയെ കാണാൻ അനുവാദം നൽകിയതോടെയാണ് സംഘർഷാവസ്ഥ ഒഴിവായത്.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 18 ലക്ഷവും പരിക്കേറ്റവർക്ക് 2.5 ലക്ഷവും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചു. നേരത്തെ ഇത് അഞ്ച് ലക്ഷവും 50,000 രൂപയുമായിരുന്നു.

Tags:    
News Summary - Yogi Adityanath Pins Conflict Over Land In UP Village On Congress -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.