ന്യൂഡൽഹി: സ്റ്റാൻഡ്-അപ്പ് കൊമേഡിയനും ഹാസ്യ താരവുമായ രാജു ശ്രീവാസ്തവക്ക് ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജുവിന്റെ ഭാര്യയെ വിളിക്കുകയും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന പ്രശസ്ത ഹാസ്യനടന്റെ കുടുംബത്തിന് സഹായം നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 58 കാരനായ ശ്രീവാസ്തവക്ക് ഇന്നലെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം വെന്റിലേറ്ററിലാണെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വിജയകരമായ സ്റ്റാൻഡ്-അപ്പ് കോമേഡിയൻമാരിൽ ഒരാളും ടെലിവിഷനിലെ ജനപ്രിയമായ പേരുമായ ശ്രീവാസ്തവ, നിലവിൽ ഉത്തർപ്രദേശിലെ ഫിലിം ഡെവലപ്‌മെന്റ് കൗൺസിലിന്റെ ചെയർമാനാണ്. "ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്" എന്ന സ്റ്റാൻഡ്-അപ്പ് കോമഡി ഷോയുടെ ആദ്യ സീസണിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹത്തിന് ആദ്യ അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.