രാഹുൽ ഗാന്ധിക്ക്​ പോപ്പുലർ ഫ്രണ്ടുമായി ബന്ധം; യു.പിയിൽ കലാപങ്ങളുണ്ടാക്കാൻ അനുവദിക്കില്ല -യോഗി

ലഖ്​നൗ: യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്​ത മാധ്യമ പ്രവർത്തകൻ സിദ്ദീഖ്​ കാപ്പ​െൻറ ഭാര്യ രാഹുൽ ഗാന്ധിക്ക്​ നിവേദനം നൽകിയത്​​ പ്രചാരണായുധമാക്കി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഉപതെരഞ്ഞെടുപ്പ്​ പ്രചാരണാർഥം ബുലന്ദ്​ഷഹറിൽ സംസാരിക്കവേ ആയിരുന്നു യോഗിയുടെ പരാമർശം.

''കോൺഗ്രസി​െൻറ മുൻ അധ്യക്ഷൻ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരെ കണ്ടത്​ നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ, സംഘർഷങ്ങൾ സൃഷ്​ടിക്കുന്ന അത്തരക്കാരോട്​ കോൺഗ്രസിന്​ അനുകമ്പയുണ്ട്​. സമാജ്​വാദി പാർട്ടി അടക്കമുള്ളവർക്കും ഇത്തരക്കാരോട്​ അനുകമ്പയുണ്ട്​. നമ്മൾ 'സബ്​കാ സാത്, സബ്​കാ വികാസ്​' എന്ന്​ വിശ്വസിക്കു​േമ്പാൾ അവർ ജാതിയുടെയും മതത്തി​െൻറയും ഭാഷയുടേയും പേരിൽ രാജ്യ​ത്തെ വിഭജിക്കുകയാണ്​''-യോഗി പറഞ്ഞു.

ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.എ.പി.എ, രാജ്യദ്രോഹം എന്നീ വകുപ്പുകൾ ചുമത്തി സിദ്ദീഖ്​ കാപ്പനെ ഉത്തർപ്രദേശ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. പൊലീസിന്‍റെ നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്നും വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും സജീവമായി ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുമെന്നും നമ്മുടെ സഹോദരിമാരോടും പെൺമക്കളോടും അപമര്യാദയായി പെരുമാറാൻ ആർക്കും ധൈര്യമുണ്ടാകുകയില്ലെന്നും യോഗി കൂട്ടിച്ചേർത്തു.

കൈരാനയിലും കാന്ദ്​ലയിലും മുമ്പുകണ്ടപോലെ കലാപങ്ങൾ ഇനിയുണ്ടാകില്ലെന്നും 2013ൽ കൊല്ലപ്പെട്ട​ സചിനെയും ഗൗരവിനേയും പോലെ ആർക്കും ജീവൻ ത്യജിക്കേണ്ടി വരില്ലെന്നും യോഗി പറഞ്ഞു. 2013ലെ മുസഫർ നഗർ കലാപത്തിൽ കൊല്ലപ്പെട്ടവരെ ഉദ്ദേശിച്ചായിരുന്നു യോഗിയുടെ പരാമർശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.