ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി ഗഡ്വാൾ സർവകലാശാലയിൽനിന്ന് ബി.എസ്സി കഴിഞ്ഞ അജയ് സിങ് സന്യാസിയായി മാറി യോഗി ആദിത്യനാഥ് എന്ന പേര് സ്വീകരിച്ചതോടെയാണ് രാജ്യത്തെ കുപ്രസിദ്ധനായ വിദ്വേഷ പ്രസംഗകനായി മാറിയത്. ഹിന്ദു മഹാസഭ പ്രസിഡൻറായിരുന്ന മഹന്ത് അവൈദ്യനാഥിെൻറ പിൻഗാമിയായാണ് യോഗി ആദിത്യനാഥ് ഗോരഖ്പൂർ മഠത്തിെൻറ മുഖ്യ പുരോഹിതനാകുന്നത്. ആദിത്യനാഥിനെപോലെ മഹന്ത് അവൈദ്യനാഥും തീവ്ര ഹിന്ദുത്വവാദികളുടെ തീപ്പൊരിയായിരുന്നു.
മറ്റ് മതവിഭാഗങ്ങളെ ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം ചെയ്തെടുക്കുകയായിരുന്നു അദ്ദേഹത്തിെൻറ പ്രധാന പ്രവർത്തനം.
2015 മാർച്ചിൽ ആദിത്യനാഥിെൻറ നേതൃത്വത്തിൽ നടന്ന ഒരു ഹിന്ദുത്വ സമ്മേളനവേദിയിൽനിന്ന് മരിച്ച് മറമാടിയ മുസ്ലിം സ്ത്രീകളെയും മാനഭംഗപ്പെടുത്തണമെന്ന് ആഹ്വാനമുയർന്നിരുന്നു. ആദിത്യനാഥിെൻറ സാന്നിധ്യത്തിൽ നടന്ന ഇൗ ആഹ്വാനത്തിെൻറ ബഹിർസ്ഫുരണമായി മീറത്തിനും ഗാസിയാബാദിനുമിടയിലുള്ള തൽഹെത്ത ഗ്രാമത്തിൽ 26 വയസ്സുള്ള മുസ്ലിം യുവതിയുടെ മൃതശരീരം ഖബർസ്ഥാനിൽനിന്ന് പുറത്തെടുത്ത് മാനഭംഗപ്പെടുത്തി.
ആദിത്യനാഥിെൻറ ഹിന്ദു യുവവാഹിനി എണ്ണമറ്റ വർഗീയകലാപങ്ങൾക്കാണ് ഉത്തർപ്രദേശിൽ നേതൃത്വം നൽകിയത്. 5000 ക്രിസ്ത്യാനികളെ ഹിന്ദുക്കളാക്കി 2005ൽ ഉത്തർപ്രദേശിൽ വ്യാപകമായ ഘർവാപസിക്ക് തുടക്കമിട്ടത് ആദിത്യനാഥാണ്. എം.പിയായിരിക്കെ 2007ൽ ഗോരഖ്പൂരിൽ നടന്ന വർഗീയസംഘർഷത്തിനും യോഗി നേതൃത്വം നൽകി. മുഹർറത്തോടനുബന്ധിച്ച് നടന്ന മുസ്ലിം ഘോഷയാത്രക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു ഹിന്ദു യുവാവിന് പരിക്കേറ്റിരുന്നു. തുടർന്ന് യുവാവ് കൊല്ലപ്പെട്ടപ്പോൾ പന്തംകൊളുത്തി പ്രകടനം നടത്താനൊരുങ്ങിയ യോഗിയെ പൊലീസ് തടഞ്ഞെങ്കിലും അദ്ദേഹം വിലക്ക് ലംഘിച്ചു.
പ്രകടനവും നടുറോഡിൽ ശ്രദ്ധാഞ്ജലി സഭയും നടത്തി. ജില്ല മജിസ്ട്രേറ്റിെൻറ നിരോധനം ലംഘിച്ചതിന് അറസ്റ്റിലായി ജയിലിൽപോേകണ്ടിവന്നു. ഇതിന് പ്രതികാരമായി ഹിന്ദു യുവവാഹിനി പ്രവർത്തകർ ട്രെയിനിന് തീവെച്ചു. ആദിത്യനാഥിനൊപ്പം നിന്ന് 2007ലെ വർഗീയകലാപത്തിന് നേതൃത്വപരമായ പങ്കുവഹിച്ചുവെന്ന് വ്യക്തമാക്കിയ സുനിൽ സിങ് ഇക്കാര്യം വിവരിച്ചിട്ടുണ്ട്. ‘‘ഞങ്ങളിലൊന്നിനെ കൊന്നാൽ നിങ്ങളിൽ നാലെണ്ണത്തെ കൊല്ലും’’ എന്ന നിലയിലായിരുന്നു അന്ന് മറുപടി നൽകിയത്. ലവ് ജിഹാദ് ആരോപണവുമായി രംഗത്തുവന്ന അദ്ദേഹം ഒരു ഹിന്ദു പെൺകുട്ടിയെ മുസ്ലിമാക്കിയാൽ പ്രതികാരമായി 100 മുസ്ലിം പെൺകുട്ടികളെ ഹിന്ദുക്കളാക്കണമെന്ന് ആവശ്യപ്പെട്ടു.
ഹിന്ദു രാഷ്ട്രത്തിൽ മുസ്ലിംകൾക്ക് വോട്ടവകാശം ഇല്ലാതാക്കണമെന്നായിരുന്നു മറ്റൊരു പ്രസംഗം. ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രമുണ്ടാക്കുമെന്ന് ഇൗ തെരഞ്ഞെടുപ്പ് വേളയിലും ആവർത്തിച്ച് വ്യക്തമാക്കിയ ആദിത്യനാഥ്് സുപ്രീംകോടതി വിധി െെവകുകയാണെങ്കിൽ മറ്റു മാർഗങ്ങൾ ആരായുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യോഗ അനുഷ്ഠിക്കാത്തവർ കടലിൽ ചാടുകയോ ഇന്ത്യ വിട്ടുപോവുകയോ വേണമെന്ന അഭിപ്രായക്കാരനാണ് ആദിത്യനാഥ്.
വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കിയതിെൻറ പേരിൽ നിരവധി കേസുകൾ യോഗിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൂന്ന് കലാപക്കുറ്റങ്ങൾ, ഒരു കൊലപാതകശ്രമം, മാരകായുധങ്ങളേന്തിയുള്ള രണ്ട് ആക്രമണങ്ങൾ, മറ്റുള്ളവരുടെ ജീവനും സ്വത്തും അപകടത്തിലാക്കൽ, ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായ സംഘം ചേരൽ, ശ്മശാനങ്ങളിൽ അതിക്രമിച്ചു കടക്കൽ എന്നിവക്ക് പുറമെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.