മംഗളൂരു വെടി​വെപ്പ്​: നിലപാട്​ മാറ്റി യെദിയൂരപ്പ; നഷ്​ടപരിഹാരം ഉടനില്ല

മംഗളൂരു: നഗരത്തിൽ പൗരത്വ പ്രതിഷേധങ്ങൾക്കിടെ രണ്ട്​ പേർ കൊല്ലപ്പെട്ട സംഭവത്തിൽ നഷ്​ടപരിഹാരം നൽകുമെന്ന മുൻ ന ിലപാടിൽ നിന്ന്​ മലക്കം മറിഞ്ഞ്​ കർണാടക മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ. കൊല്ലപ്പെട്ടവർക്ക് പ്രതിഷേധങ്ങളുടെ ഭാഗമായുണ്ടായ അക്രമ സംഭവങ്ങളിൽ ​പങ്കില്ലെന്ന്​ തെളിഞ്ഞാൽ മാത്രമേ നഷ്​ടപരിഹാരം നൽകു എന്നാണ്​ യെദിയൂരപ്പയുടെ പുതിയ നിലപാട്​.

പ്രതിഷേധങ്ങൾക്കിടെ പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക്​ 10 ലക്ഷം രൂപ നഷ്​ടപരിഹാരം നൽകുമെന്നായിരുന്നു യെദിയൂരപ്പയുടെ പ്രഖ്യാപനം. ഇതിൽ നിന്നാണ്​ മുഖ്യമന്ത്രി പിന്നാക്കം പോയത്​. അക്രമസംഭവങ്ങളിൽ സി.ഐ.ഡി, മജിസ്​റ്റീരിയൽ അന്വേഷണങ്ങൾ കർണാടക സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​.

നൗഷിൻ, ജലീൽ എന്നിവരാണ്​ വ്യാഴാഴ്​ച നടന്ന പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടത്​. ഇരുവരും പ്രതിഷേധങ്ങളിൽ പ​ങ്കെടുത്തിട്ടില്ലെന്നാണ്​ സാക്ഷി മൊഴി.

Tags:    
News Summary - Yediyurappa does U-turn on compensation to Mangaluru firing victims-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.