ന്യൂഡൽഹി: കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ. കേന്ദ്രസർക്കാറാണ് കേരളത്തിന് ആശങ്കയേറ്റുന്ന കണക്കുകൾ പുറത്ത് വിട്ടത്. രാജ്യത്തെ 37 ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. ഇതിൽ 11 ജില്ലകളും കേരളത്തിലാണ്. തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും രോഗികളുടെ എണ്ണം ഉയരുകയാണ്.
11 സംസ്ഥാനങ്ങളിലെ 44 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 51.51 ശതമാനമാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. ചില ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് കർശനമായി നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
86 ഡെൽറ്റ പ്ലസ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 34 രോഗികളും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 28,204 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.