മുതുമല തൊപ്പക്കാട് ആന ക്യാമ്പിൽ നടന്ന ലോക ഗജദിനാഘോഷത്തിൽ നിന്ന്
ഗൂഡല്ലൂർ: മുതുമല കടുവാ സങ്കേതം തൊപ്പക്കാട് ആന വളർത്തൽ ക്യാമ്പിൽ ലോക ഗജദിനം ആഘോഷിച്ചു. വ്യാഴാഴ്ച രാവിലെ ക്യാമ്പിലെ ആനകളെ അണിനിരത്തി ഗണപതി വിഗ്രഹത്തിൽ പൂജ അർപ്പിച്ചു. ചക്ക, പഴം, പൈനാപ്പിളടങ്ങിയ പഴവർഗങ്ങളും കരിമ്പും ഉൾപ്പെടുത്തിയാണ് ആനയൂട്ട് തയാറാക്കിയത്. ആഘോഷത്തിന്റെ ഭാഗമായി പരിസരത്തെ ആദിവാസി സ്കൂൾ വിദ്യാർഥികളെയും ചടങ്ങിൽ പങ്കെടുത്തു.
ആനയൂട്ടിനായി ഒരുക്കിയ പഴവർഗങ്ങളടങ്ങിയ ഭക്ഷണം
ആറ് പിടിയാനയും രണ്ടു കൂട്ടി യാനകളടക്കം 28 ആനകളാണ് തെപ്പക്കാടിലുള്ളത്. സങ്കേത ഡയറക്ടർ കെ.കെ കൗശൽ ഉത്തരവുപ്രകാരം സംഘടിപ്പിച്ച ആഘോഷത്തിൽ റേഞ്ചർമാരും മറ്റു വനപാലകരും മൃഗസ്നേഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.