ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ അപവാദ പ്രചരണങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസുഖ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിക്കണം. പരസ്പരം അഭിവാദ്യം ചെയ്യാൻ ഹസ്തദാനത്തിന് പകരം കൈകൂപ്പി നമസ്തേ പറഞ്ഞ് ശീലിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൻ ഔഷധി കേന്ദ്രങ്ങളുടെ ഉടമകളും പ്രധാൻ മന്ത്രി ഭാരതീയ ജൻഔഷധി പരിയോജന പദ്ധതിയുടെ ഗുണഭോക്താക്കളുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് മോദി കൊറോണ വൈറസ് ബാധ സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്.
ഇന്ത്യയിൽ ഇതുവരെ 31 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്്. ജമ്മുവിലും അമൃത്സറിലും രണ്ടു വീതം ആളുകൾക്ക് കൊറോണ ബാധ സംശയിക്കുന്നുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ ഒത്തുകൂടലുകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ഒരു കോടിയോളം ജനങ്ങൾ ഭാരതീയ ജൻഔഷധി പരിയോജന പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ജൻ ഔഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ വിലക്ക് എല്ലാവർക്കും മരുന്ന് ലഭ്യമാകുന്നു. 6000 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.