ഡൽഹി കെട്ടിടം തകരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തൊഴിലാളി മുന്നറിയിപ്പ് നൽകി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല സൗ​ത്ത് കാ​മ്പ​സി​ന് സ​മീ​പ​ത്തു​ള്ള സ​ത്യ​നി​കേ​ത​നി​ൽ അ​ഞ്ച് നി​ല​ക​ളു​ള്ള ബോ​യ്സ് പേ​യി​ങ് ഗെ​സ്റ്റ് (പി.​ജി) ഹോ​സ്റ്റ​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ദു​ര​ന്തം ന​ട​ക്കു​ന്ന​തി​ന് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പു​ത​ന്നെ, കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി തൊ​ഴി​ലാ​ളി പി.​ജി ഓ​പ​റേ​റ്റ​റെ ഫോ​ണി​ൽ വി​ളി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി ഡ​ൽ​ഹി പൊ​ലീ​സ് ക​ണ്ടെ​ത്തി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച അ​റ​സ്റ്റി​ലാ​യ പി.​ജി ന​ട​ത്തി​പ്പു​കാ​ര​ൻ സു​ധാ​ൻ​ഷു​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മു​ന്ന​റി​യി​പ്പി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്റെ അ​ടി​ത്ത​റ​ക്ക് അ​ധി​ക നി​ല​ക​ളു​ടെ ഭാ​രം താ​ങ്ങാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് താ​ൻ കെ​ട്ടി​ട ഉ​ട​മ​യു​ടെ മ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി സു​ധാ​ൻ​ഷു പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ സു​ധാ​ൻ​ഷു 2022ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട് പി.​ജി ബി​സി​ന​സ് ആ​രം​ഭി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ൾ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം ഭ​യ​ന്ന് അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബു​റാ​ഡി​യി​ലെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ​നി​ന്നാ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​കു​ന്ന​ത്. ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ഭ​യ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ​മീ​പ​ത്തെ പ​ല പി.​ജി കെ​ട്ടി​ട​ങ്ങ​ളും ഒ​ഴി​ഞ്ഞു​പോ​വു​ക​യാ​ണ്.

Tags:    
News Summary - Worker gave warning hours before Delhi building collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.