കനത്ത സുരക്ഷയിൽ സഹാറൻപുർ മസ്ജിദിൽ ജുമുഅ നടത്തി

സ​ഹാ​റ​ൻ​പു​ർ (യു.​പി): ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​ർ ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ലെ പ​ള്ളി പൊ​ളി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ വെ​ള്ളി​യാ​ഴ്ച ഇ​വി​ടെ ക​ന​ത്ത സു​ര​ക്ഷ​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യി ജു​മു​അ ന​മ​സ്കാ​രം ന​ട​ത്തി. ജി​ല്ല​യി​ലു​ട​നീ​ളം മ​സ്ജി​ദു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഏ​ക​ദേ​ശം 1500 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​രു​ന്നു. ജി​ല്ല​യി​ൽ എ​വി​ടെ​യും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന് സി​റ്റി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി സെ​പ്റ്റം​ബ​ർ നാ​ലി​ന് ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ അ​ഞ്ചി​ന് പു​ല​ർ​ച്ചെ ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.

ജി​ല്ല മ​ജി​സ്ട്രേ​റ്റ് ഓ​ഫി​സ് വ​ള​പ്പി​ല്‍ സ​ര്‍ക്കാ​ര്‍ ഭൂ​മി കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യാ​ണ് പ​ള്ളി നി​ര്‍മി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ജ്റം​ഗ്ദ​ള്‍ മു​ന്‍ കോ​ഓ​ഡി​നേ​റ്റ​റാ​യ വി​കാ​സ് ത്യാ​ഗി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 1911 മു​ത​ലു​ള്ള രേ​ഖ​ക​ളു​ള്ള ആ​രാ​ധ​നാ​ല​യ​മാ​ണ് ത​ക​ർ​ത്ത​തെ​ന്നും ക​ല​ക്ട​റേ​റ്റ് നി​ല​വി​ൽ​വ​രു​ന്ന​തി​ന് മു​മ്പു​ത​ന്നെ മ​സ്ജി​ദ് അ​വി​ടെ​യു​ണ്ടെ​ന്നും മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ള്ളി ക​മ്മി​റ്റി​ക്ക് അ​പ്പീ​ൽ ന​ൽ​കാ​ൻ​പോ​ലും അ​വ​സ​രം ന​ൽ​കാ​തെ​യാ​ണ് ഭ​ര​ണ​കൂ​ടം പൊ​ളി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - Jummah held at Saharanpur mosque under heavy security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.