വാഹനങ്ങൾ നിർത്താതെ ടോൾ പിരിക്കുന്ന സംവിധാനം; ഫെബ്രുവരി-മാർച്ചിൽ നിലവിൽ വരുമെന്ന് നിതിൻ ഗഡ്കരി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ടോ​ൾ പ്ലാ​സ​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ​ത്ത​ന്നെ ടോ​ൾ ഈ​ടാ​ക്കു​ന്ന ത​ട​സ്സ​ര​ഹി​ത ‘മ​ൾ​ട്ടി-​ലൈ​ൻ ഫ്രീ ​ഫ്ലോ’ സം​വി​ധാ​നം അ​ടു​ത്ത ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ത്തോ​ടെ നി​ല​വി​ൽ​വ​രു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ഈ ​ഡി​സം​ബ​റോ​ടെ പ​ദ്ധ​തി​യു​ടെ 60 മു​ത​ൽ 70 വ​രെ ശ​ത​മാ​നം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

റോ​ഡി​ന് കു​റു​കെ സ്ഥാ​പി​ക്കു​ന്ന പ്ര​ത്യേ​ക ഓ​വ​ർ​ഹെ​ഡ് ഗാ​ൻ​ട്രി​ക​ൾ വ​ഴി വാ​ഹ​നം സാ​ധാ​ര​ണ വേ​ഗ​ത്തി​ൽ ക​ട​ന്നു​പോ​കു​മ്പോ​ൾ​ത​ന്നെ ടോ​ൾ ഈ​ടാ​ക്കു​ന്ന​താ​ണ് ഈ ​സം​വി​ധാ​നം. ഡ​ൽ​ഹി​യി​ലെ മു​ണ്ട്ക-​ബ​ക്ക​ർ​വാ​ല​യി​ൽ നി​ല​വി​ൽ ഇ​ത്ത​രം ആ​ദ്യ സം​വി​ധാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു​ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടോ​ൾ പ്ലാ​സ​ക​ളി​ലെ കാ​ത്തി​രി​പ്പ് ഒ​ഴി​വാ​ക്കു​ന്ന​തു​വ​ഴി ഇ​ന്ധ​ന ലാ​ഭ​വും സ​മ​യ​ലാ​ഭ​വും ഒ​രു​പോ​ലെ നേ​ടാ​നാ​കും.

ടോ​ൾ പ്ലാ​സ​ക​ളു​ടെ ന​ട​ത്തി​പ്പ് ചെ​ല​വ് 12-15 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2-4 ശ​ത​മാ​ന​മാ​യി കു​റ​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​വ​ർ​ഷം 6000 മു​ത​ൽ 7000 വ​രെ കോ​ടി രൂ​പ ലാ​ഭി​ക്കാ​ൻ സാ​ധി​ക്കും. ഫാ​സ്റ്റ് ടാ​ഗ് വ​ന്ന​തോ​ടെ യാ​ത്രാ​സ​മ​യ​ത്തി​ലും ടോ​ൾ പി​രി​വി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ന്നും, ഇ​തി​ന്റെ അ​ടു​ത്ത ഘ​ട്ട​മാ​ണ് പൂ​ർ​ണ​മാ​യും ത​ട​സ്സ​മി​ല്ലാ​ത്ത പു​തി​യ ടോ​ൾ രീ​തി എ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Toll collection system without stopping vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.