യു.പിയിൽ ഇസ്‍ലാം മതം സ്വീകരിച്ചതിന് കുടുംബം തടവിലാക്കിയ ആളെ ഹാജരാക്കാൻ ഹൈകോടതി

ന്യൂ​ഡ​ൽ​ഹി: ഇ​സ്‍ലാം മ​തം സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി കു​ടും​ബം ത​ട​വി​ൽ വെ​ച്ച ആ​യു​ഷ് മ​ലി​ക് എ​ന്ന​യാ​ളെ ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ധി​കൃ​ത​രോ​ട് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി. പൊ​ലീ​സി​ന്‍റെ അ​റി​വോ​ടെ കു​ടും​ബം വ്യ​ക്തി​സ്വാ​ത​ന്ത്ര്യം പൂ​ർ​ണ​മാ​യി നി​ഷേ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ലി​ക്കി​ന്‍റെ സു​ഹൃ​ത്ത് സ​മ​ർ​പ്പി​ച്ച ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ര​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ഹി​ന്ദു​മ​ത​ത്തി​ൽ​നി​ന്ന് മാ​റി ആ​യു​ഷ് മ​ലി​ക് ഇ​സ്‍ലാം മ​തം സ്വീ​ക​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന് കീ​ഴി​ൽ ചാ​ന്ദ്‌​നി ഖു​റൈ​ശി എ​ന്ന മു​സ്‍ലിം സ്ത്രീ​യേ​യും അ​വ​രു​ടെ പി​താ​വി​നെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്വ​മേ​ധ​യാ മ​തം മാ​റി​യ​താ​ണെ​ന്ന് മു​ഹ​മ്മ​ദ് അ​ലി​യെ​ന്ന് പേ​ര് മാ​റ്റി​യ മ​ലി​ക് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞെ​ങ്കി​ലും മു​സ്‍ലിം സ്ത്രീ​യും പി​താ​വും സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​തം മാ​റ്റി​യ​താ​ണെ​ന്നാ​ണ് ബി​സി​ന​സു​കാ​ര​നാ​യ പി​താ​വി​ന്‍റെ ആ​രോ​പ​ണം.

Tags:    
News Summary - Allahabad High Court Directs Production of Man Detained Over Conversion in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.