Posted On
date_range Updated On
date_range ഡൽഹിയിൽ ചൈനീസ് പ്രസിഡന്‍റിനെതിരെ പ്രതിഷേധം; ഭാരത് മണ്ഡപത്തിന് സമീപം ടിബറ്റൻ പൗരന്മാർ കസ്റ്റഡിയിൽ
ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടി വേദിക്ക് സമീപം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ച അഞ്ച് ടിബറ്റൻ പൗരന്മാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിന് സമീപമുള്ള തുരങ്ക പാതയിലെ പോസ്റ്ററുകളിൽ കയറി ചൈനയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പതാകകളും പോസ്റ്ററുകളും ഉയർത്തിപ്പിടിച്ച് ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനായി ആവശ്യപ്പെടുകയുമായിരുന്നു പ്രതിഷേധക്കാർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ഇതിനുപുറമെ, ഡൽഹിയിലെ പ്രമുഖ ടിബറ്റൻ കുടിയേറ്റ കേന്ദ്രമായ മജ്നു കാ തിലയിലും സമാനമായ രീതിയിൽ പ്രതിഷേധം അരങ്ങേറി. കർശന പൊലീസ് കാവലിനിടയിലാണ് ടിബറ്റൻ പൗരന്മാർ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. ക്രമസമാധാന നില തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.