ജരാഞ്ചിന്റെ സമരം: മഹാരാഷ്ട്ര സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് ദിപ്കെ

മും​ബൈ: മ​റാ​ത്ത സ​മു​ദാ​യ​ത്തി​ന് ഒ.​ബി.​സി സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന മ​നോ​ജ് ജ​രാ​ഞ്ചു​മാ​യി സം​സാ​രി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി നേ​താ​വ് അ​ഭി​ജി​ത് ദി​പ്കെ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​ത്തി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചാ​ൽ മ​ഹാ​രാ​ഷ്ട്ര മു​ഴു​വ​ൻ അ​ന്ത​ർ​വാ​ലി സ​രാ​തി​യി​ൽ എ​ത്തു​മെ​ന്ന് ദിപ്കെ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സോ​നം വാ​ങ്ചു​ക്കി​നെ​പ്പോ​ലെ 26 ദി​വ​സം ജ​രാ​ഞ്ചി​നെ​യും പ​ട്ടി​ണി​ക്കി​ടാ​ൻ സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ദി​പ്കെ ചോ​ദി​ച്ചു. ‘‘മ​ഹാ​രാ​ഷ്ട്ര പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ (എം.​പി.​എ​സ്.​സി) പ​രീ​ക്ഷാ​ർ​ഥി പ്ര​ത​മേ​ഷ് ദേ​ശ്മു​ഖ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് പോ​ലെ​യു​ള്ള കൂ​ടു​ത​ൽ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജ​രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ജ​രാ​ഞ്ചി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തോ​ട് സം​സാ​രി​ക്കാ​ൻ ത​യാ​റാ​ക​ണം’’ -സി.​ജെ.​പി നേ​താ​വ് പ​റ​ഞ്ഞു.

Tags:    
News Summary - Dipke says Maharashtra government should be ready for talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.