മോ​ദി-​പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച: റഷ്യയിൽനിന്ന് 105 യാത്രാ വിമാനം വാങ്ങും; 20 എണ്ണം എയർ കേരളക്ക്

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ​നി​ന്ന് ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ​ക്കു​ള്ള ചെ​റു യാ​ത്രാ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ധാ​ര​ണ​യി​ൽ. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ‘ഇ​ന്നോ​പ്രോം’ പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് 68 പേ​ർ​ക്കു​വ​രെ സ​ഞ്ച​രി​ക്കാ​നാ​കു​ന്ന ചെ​റു​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​രാ​റി​ലെ​ത്തി​യ​ത്. ഇ​തി​ൽ 20 വി​മാ​ന​ങ്ങ​ൾ വ്യോ​മ​യാ​ന ക​മ്പ​നി​യാ​യ എ​യ​ർ കേ​ര​ള വാ​ങ്ങും. റ​ഷ്യ​ൻ സ്റ്റേ​റ്റ് കോ​ർ​പ​റേ​ഷ​നാ​യ റോ​സ്റ്റെ​ക്കി​ന്റെ ഭാ​ഗ​മാ​യ യു​നൈ​റ്റ​ഡ് എ​യ​ർ​ക്രാ​ഫ്റ്റ് കോ​ർ​പ​റേ​ഷ​നാ​ണ് ഈ ​വി​മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

നി​ര്‍ദി​ഷ്ട ക​രാ​റു​ക​ള്‍ പ്ര​കാ​രം പി​നാ​ക്കി​ള്‍ എ​യ​ര്‍ ക​മ്പ​നി 50 വി​മാ​ന​ങ്ങ​ളും സ്ലീ​ക്ക് ഏ​വി​യേ​ഷ​നു​മാ​യും 35 വി​മാ​ന​ങ്ങ​ളും വാ​ങ്ങും. ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ഡ​ല്‍ഹി​യി​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ 11 വ​രെ ന​ട​ന്ന ഇ​ന്നോ​പ്രോം ഇ​ന്ത്യ​യി​ല്‍ 120ല​ധി​കം റ​ഷ്യ​ന്‍, ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ചെ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​വി​സ് ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​ല്യു​ഷി​ൻ ഏ​വി​യേ​ഷ​ൻ കോം​പ്ല​ക്സ് രൂ​പ​ക​ൽ​പ​ന ചെ​യ്ത ഈ ​റ​ഷ്യ​ൻ ട​ർ​ബോ​പ്രോ​പ്പ് വി​മാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, പ്ര​തി​രോ​ധ, ഊ​ർ​ജ, നൈ​പു​ണ്യ വി​ക​സ​ന മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ലെ പു​രോ​ഗ​തി റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ചയിൽ അ​വ​ലോ​ക​നം ചെ​യ്തു. ഇ​ന്ത്യ-​റ​ഷ്യ 24ാമ​ത് വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​ക്ക് റ​ഷ്യ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള പ്ര​സി​ഡ​ന്റ് പു​ടി​ന്റെ ക്ഷ​ണം മോ​ദി സ്വീ​ക​രി​ച്ചു.

സ​മു​ദ്ര വ്യാ​പാ​ര​ത്തെ​യും ഇ​ന്ത്യ​ൻ നാ​വി​ക​രു​ടെ സു​ര​ക്ഷ​യെ​യും ബാ​ധി​ച്ച പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​വും റ​ഷ്യ -യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മു​ന്നോ​ട്ടു​ള്ള വ​ഴി സം​ഭാ​ഷ​ണ​വും ന​യ​ത​ന്ത്ര​വു​മാ​ണെ​ന്നും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ത്യേ​ക ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ ഇ​രു നേ​താ​ക്ക​ളും സ​മ്മ​തി​ച്ചു.

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കി​ടെ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന റ​ഷ്യ​യു​ടെ അ​ന്താ​രാ​ഷ്ട്ര വ്യ​വ​സാ​യി​ക പ്ര​ദ​ർ​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത ഇ​രു​വ​രും വ്യാ​പാ​ര, വ്യ​വ​സാ​യി​ക ബ​ന്ധം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്റെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വ​ർ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. 2026 ആ​ഗ​സ്റ്റ് 31ന് ​എ​സ്.​സി.​ഒ ഉ​ച്ച​കോ​ടി​ക്കി​ടെ ഇ​രു നേ​താ​ക്ക​ളും ബി​ഷ്കെ​ക്കി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ബ്രിക്സ് ഉച്ചകോടിയിൽ 11 പ്രമുഖ ​ലോക നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്നും നാ​ളെ​യു​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന 18ാം ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​രും പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ക്കും. ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന രാ​ജ്യ​ത്ത​ല​വ​ന്മാ​ർ ഇ​വ​ർ:

ഷി ​ജി​ൻ​പി​ങ് (ചൈ​ന)

ചൈ​ന പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ് ആ​ണ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​മു​ഖ​രി​ൽ ഒ​രാ​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി അ​ദ്ദേ​ഹം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ന​ട​ത്തും. 2013 മു​ത​ൽ ചൈ​ന​യു​ടെ പ്ര​സി​ഡ​ന്റാ​യ ഷി ​അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത് 2019ലാ​ണ്. 2016ൽ ​ഗോ​വ ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. 2014 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു ഷി​യു​ടെ ആ​ദ്യ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം.

വ്ലാ​ദി​മി​ർ പു​ടി​ൻ (റ​ഷ്യ)

ഇ​ന്ത്യ​യു​ടെ ഏ​റ്റ​വു​മ​ടു​ത്ത വ​ൻ ശ​ക്തി രാ​ഷ്ട്ര​ത്തി​ന്റെ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​നും ഉ​ച്ച​കോ​ടി​ക്കെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി അ​ദ്ദേ​ഹം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തും. ലോ​ക​ത്തെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന പു​ടി​ൻ 2012 മു​ത​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്റാ​ണ്. 2025ൽ ​ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​ക്കാ​യി പു​ടി​ൻ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

സി​റി​ൽ റ​മ​ഫോ​സ (ദ​ക്ഷി​ണാ​ഫ്രി​ക്ക)

ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​സി​ഡ​ന്റ് സി​റി​ൽ റ​മ​ഫോ​സ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. മോ​ദി​യു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. 2024ൽ ​വീ​ണ്ടും പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​ണ് റ​മ​ഫോ​സ. പ്ര​സി​ഡ​ന്റാ​യി​രി​ക്കെ 2019 ജ​നു​വ​രി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്തി​രു​ന്നു.

പെ​സ​ഷ്കി​യാ​ൻ (ഇ​റാ​ൻ)

യു​ദ്ധ​സ​ങ്കീ​ർ​ണ​ത​യി​ൽ പെ​ട്ടു​കി​ട​ക്കു​ന്ന ഇ​റാ​ൻ പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ് പെ​സ​ഷ്കി​യാ​നും എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തും. 2024 മു​ത​ൽ ഇ​റാ​ൻ പ്ര​സി​ഡ​ന്റാ​യ പെ​സ​ഷ്കി​യാ​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന് പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റെ വാ​ർ​ത്താ പ്രാ​ധാ​ന്യ​മു​ണ്ട്.

അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി (ഈ​ജി​പ്ത്)

ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 2023ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 2015ൽ ​ഇ​ന്ത്യ-​ആ​ഫ്രി​ക്ക ഫോ​റം ഉ​ച്ച​കോ​ടി​ക്കും 2016ൽ ​ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നും ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു.

പ്ര​വോ സു​ബി​യാ​ന്തോ (ഇ​ന്തോ​നേ​ഷ്യ)

ഇ​ന്ത്യ​യു​മാ​യി ശ​ക്ത​മാ​യ ന​യ​ത​ന്ത്ര-​സാം​സ്കാ​രി​ക ബ​ന്ധ​മു​ള്ള ഇ​ന്തോ​നേ​ഷ്യ​യു​ടെ ത​ല​വ​ൻ പ്ര​ബോ​വോ സു​ബി​യാ​ന്തോ​യും പ​ങ്കെ​ടു​ക്കും. 2025ലെ ​റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ആ​ബി അ​ഹ്മ​ദ് അ​ലി (ഇ​ത്യോ​പ്യ)

ഇ​ത്യോ​പ്യ പ്ര​ധാ​ന​മ​ന്ത്രി ആ​ബി അ​ഹ്മ​ദ് അ​ലി ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തും.

മൗ​റോ വി​യേ​ര (ബ്ര​സീ​ൽ)

ബ്ര​സീ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മൗ​റോ വി​യേ​ര ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഗ്ലോ​ബ​ൽ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​യും ബ്ര​സീ​ലും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

പ്രി​ൻ​സ് ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​ൽ സു​ഊ​ദ് (സൗ​ദി അ​റേ​ബ്യ)

സൗ​ദി അ​റേ​ബ്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്രി​ൻ​സ് ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​ൽ സു​ഊ​ദ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​ൻ (യു.​എ.​ഇ)

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 2024, 2026ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

അ​ൻ​വ​ർ ഇ​ബ്രാ​ഹീം (മ​ലേ​ഷ്യ)

മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹീം ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കും പ​ദ്ധ​തി​യു​ണ്ട്.

ഇ​തി​നു​പു​റ​മെ ഉ​ഗാ​ണ്ട വൈ​സ് പ്ര​സി​ഡ​ന്റ് ജെ​സി​ക്ക അ​ലൂ​പോ, നൈ​ജീ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് സെ​ന കാ​സിം ഷെ​ട്ടി​മ, ക്യൂ​ബ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ്രൂ​ണോ റോ​ഡ്രി​ഗ​സ് പാ​രി​ല്ല, ബെ​ല​റൂ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി മാ​ക്‌​സിം റൈ​സെ​ൻ കോ​വ്, വി​യ​റ്റ്നാം പ്ര​ധാ​ന​മ​ന്ത്രി ലെ ​മി​ൻ ഹ​ങ്, ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റ് കാ​സിം ജോ​മാ​ർ​ട്ട് ടോ​ക​യേ​വ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ പ​ട്ടി​ക​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Modi-Putin meeting: Will buy 105 passenger planes from Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.