ന്യൂഡൽഹി: മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുള്ളതെന്ന ആക്ഷേപം നേരിടുന്ന വനിതാ ബിൽ ഭേദഗതി പാസാക്കിയെടുക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം തള്ളി, സമ്മർദം ശക്തമാക്കാൻ ‘നാരീ ശക്തി വന്ദൻ സമ്മേളനം’ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി ക്കൊള്ളുന്ന സമയത്ത് മോദിക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് സോണിയ ഗാന്ധി വിർശിച്ചതിന് പിന്നാലെയാണ് സമ്മേളനം. പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ ഇന്ത്യയിലെ വനിതാ നേതൃത്വത്തിന്റെ ശ്രദ്ധേയമായ ഉദാഹരണങ്ങളാണെന്ന് സമ്മേളനത്തിൽ മോദി പറഞ്ഞു.
ഇന്ത്യയുടെ സ്ത്രീ ശക്തി വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും സർക്കാർ എല്ലാ മേഖലകളിലും സ്ത്രീകളെ പിന്തുണക്കുന്നുണ്ടെന്നും മോദി പറഞ്ഞു. പുരുഷന്മാർക്ക് ആധിപത്യമുണ്ടായിരുന്ന മേഖലകളിൽ പോലും സ്ത്രീകൾ ശക്തിതെളിയിച്ചുവെന്നും അവസരങ്ങൾ വിപുലപ്പെടുത്തി അവരെ ഇനിയും ശാക്തീകരിക്കാൻ എല്ലാവരും ഒരുമിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.