കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുറിപ്പ്; എം.ബി.ബി.എസ് വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു

പുണെ: കോളജിലെ ഹോസ്റ്റൽ മുറിയിൽ 21 കാരിയായ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാത്രി വൈകിയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികരോഗ ചികിത്സയിലാണെന്നും കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നും എഴുതിയ കുറിപ്പ് സ്ഥലത്തുനിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രാജസ്ഥാൻ സ്വദേശിനിയായ ഇവർ സർക്കാർ നിയന്ത്രണത്തിലുള്ള ബി.ജെ മെഡിക്കൽ കോളജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായിരുന്നു.

ഹോസ്റ്റൽ മുറിയിൽ മറ്റ് രണ്ട് വിദ്യാർഥിനികൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. വൈകുന്നേരം വരെ അവൾ മുറിയിലേക്ക് തിരിച്ചെത്താത്തതിനാൽ റൂംമേറ്റുകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂൾ കാലം മുതൽ യുവതി മാനസിക ബുദ്ധിമുട്ടുകൾക്ക് ചികിത്സയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Tags:    
News Summary - Woman MBBS student commits suicide in Pune college hostel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.