പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി

ഖാംനഈ വധത്തെ അപലപിക്കുന്നില്ല; മോദിക്കെതിരെ പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ന്റെ പ​ര​മോ​ന്ന​ത നേ​താ​വ് ഖാം​ന​ഈ​യു​ടെ വ​ധ​ത്തി​ൽ അ​നു​ശോ​ച​ന സ​ന്ദേ​ശം പോ​ലു​മി​റ​ക്കാ​ത്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വ് സോ​ണി​യ ഗാ​ന്ധി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കും പു​റ​മെ കൂ​ടു​ത​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നു.

ഇ​റാ​നു​മാ​യി ച​ർ​ച്ച ന​ട​ന്നു​കൊ​ണ്ടി​രി​ക്കേ അ​ന്ത​ർ​ദേ​ശീ​യ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് അ​വ​രു​ടെ പ​ര​മോ​ന്ന​ത നേ​താ​വി​നെ വ​ധി​ച്ച ശേ​ഷ​വും യു.​എ​സി​ന്റെ​യും ഇ​സ്രാ​യേ​ലി​ന്റെ​യും പേ​ര് പ​റ​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ധൈ​ര്യ​മി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി കു​റ്റ​പ്പെ​ടു​ത്തി. ഇ​സ്രാ​യേ​ലി​ന്റെ​യും യു.​എ.​ഇ​യു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട് സം​സാ​രി​ച്ച മോ​ദി ഇ​റാ​ന്റെ പ്ര​തി​നി​ധി​ക​ളോ​ട് സം​സാ​രി​ക്കു​ന്നി​ല്ലെ​ന്നും ഒ​രു അ​​നു​ശോ​ച​ന സ​ന്ദേ​ശം പോ​ലും ന​ൽ​കു​ന്നി​ല്ലെ​ന്നും ആ​പ് നേ​താ​വ് സ​ഞ്ജ​യ് സി​ങ് കു​റ്റ​പ്പെ​ടു​ത്തി.

ഇ​​സ്രാ​യേ​ൽ ഒ​ഴി​​കെ ലോ​ക​മൊ​ന്ന​ട​ങ്കം ഇ​റാ​ന്റെ പ​ര​​മോ​ന്ന​ത നേ​താ​വെ​ന്ന നി​ല​യി​ൽ കാ​ണു​ന്ന, ഇ​ന്ത്യ​യു​ടെ മി​ത്ര​മാ​യി​രു​ന്ന ആ​യ​ത്തു​ല്ല ഖാം​ന​ഈ​യു​ടെ വ​ധ​ത്തെ ഇ​ന്ത്യ​യു​ടെ രാ​ഷ്​​​ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും അ​പ​ല​പി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ശി​വ​സേ​ന (ഉ​ദ്ധ​വ് താ​ക്ക​​റെ വി​ഭാ​ഗം) നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഭ​യ​പ്പെ​ടു​ന്ന​തെ​ന്തി​നാ​ണെ​ന്ന് റാ​വ​ത്തും മോ​ദി​യോ​ട് ചോ​ദി​ച്ചു.

റ​മ​ദാ​നി​ൽ മ​നു​ഷ്യ​ത്വം മാ​നി​ക്കാ​ത്ത ഇ​ത്ത​ര​മൊ​രു വ​ധം നെ​ത​ന്യാ​ഹു ക​രു​തി​ക്കൂ​ട്ടി ചെ​യ്ത​താ​ണെ​ന്നും അ​തി​നെ സ​ർ​ക്കാ​ർ അ​പ​ല​പി​ക്ക​ണ​മെ​ന്നും അ​ഖി​ലേ​ന്ത്യ മ​ജ്‍ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്‍ലി​മീ​ൻ നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി പ​റ​ഞ്ഞു. അ​യ​ൽ രാ​ഷ്​​ട്ര​ത്ത​ല​വ​ന്റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ര​ണ്ടു​വാ​ക്ക് പോ​ലും പ​റ​യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ എ​ന്ത് ഭ​യ​മാ​ണ് മോ​ദി​ക്കു​ള്ള​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭ എം.​പി​യു​മാ​യ ഇം​റാ​ൻ മ​സൂ​ദ് ചോ​ദി​ച്ചു.

‘ഒരു രാഷ്‍ട്രത്തലവനെ വധിച്ചതിനെ മോദി പിന്തുണക്കുമോ?’

ന്യൂ​ഡ​ൽ​ഹി: ഒ​രു രാ​ഷ്‍ട്ര​ത്ത​ല​വ​നെ വ​ധി​ച്ച ന​ട​പ​ടി​യെ പി​ന്തു​ണ​ക്കു​മോ​യെ​ന്ന്, ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല ഖാം​ന​ഈ വ​ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ മൗ​നം വെ​ടി​യ​ണ​മെ​ന്നും ഇ​റാ​ന്‍റെ മേ​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​യും ഇ​റാ​ൻ മ​റ്റു പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​യും ഒ​രു​പോ​ലെ അ​പ​ല​പി​ക്ക​ണ​മെ​ന്നും ലോ​ക​ത്തി​ന് മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ​ക്ക് മ​ങ്ങ​ലേ​ൽ​പി​ക്കു​ന്ന​താ​ണ് ഈ ​മൗ​ന​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി എ​ക്‌​സി​ൽ കു​റി​ച്ചു. പ​ര​മാ​ധി​കാ​ര​ത്തെ അ​തി​ലം​ഘി​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​സ​ന്ധി​ക​ൾ രൂ​ക്ഷ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ ധാ​ർ​മി​ക​ത പ്ര​ക​ട​മാ​ക്ക​ണം. അ​ന്താ​രാ​ഷ്‍ട്ര നി​യ​മ​ങ്ങ​ളു​ടെ പേ​രി​ലും മ​നു​ഷ്യ ജീ​വ​നു​വേ​ണ്ടി​യും തു​റ​ന്നു​സം​സാ​രി​ക്കാ​നു​ള്ള ധീ​ര​ത കാ​ട്ട​ണം. പ​ര​മാ​ധി​കാ​ര​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​തും ത​ർ​ക്ക​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​ലു​മാ​ണ് ന​മ്മു​ടെ വി​ദേ​ശ ന​യ​ത്തി​ന്‍റെ കാ​ത​ൽ. അ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഇ​റാ​നും ത​മ്മി​ല​ള്ള സം​ഘ​ർ​ഷം ദു​ർ​ബ​ല​മാ​യ മേ​ഖ​ല​യെ കൂ​ടു​ത​ൽ സം​ഘ​ട്ട​ന​ങ്ങ​ളി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്. സം​ഭാ​ഷ​ണ​വും സം​യ​മ​ന​വും മാ​ത്ര​മാ​ണ് സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒമാൻ, കുവൈത്ത്, ഖത്തർ ഭരണാധികാരികളെ വിളിച്ച് മോദി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​മാ​ൻ, കു​വൈ​ത്ത്, ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ച് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്, ഖ​ത്ത​ർ അ​മീ​ർ ഷെ​യ്ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ താ​നി, കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ-​ഖാ​ലി​ദ് അ​ൽ-​ഹ​മ​ദ് അ​ൽ-​മു​ബാ​റ​ക് അ​ൽ-​സ​ബാ​ഹ് എ​ന്നി​വ​രെ​യാ​ണ് മോ​ദി വി​ളി​ച്ച​ത്.

യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ, ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു, ജോ​ർ​ഡ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ എ​ന്നി​വ​രു​മാ​യി മോ​ദി ക​ഴി​ഞ്ഞ ദി​വ​സം ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു.

Tags:    
News Summary - Khamenei's assassination does not condemn; Opposition criticises Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.