Posted On
date_range Updated On
date_range പാക് അതിർത്തിക്ക് സമീപം ടിടിഎ കമാൻഡറെ കൊലപ്പെടുത്തി പാക് സൈന്യം
പെഷാവർ: വടക്കുപടിഞ്ഞാറൻ പാകിസ്നിതാലെ തോർഖാം അതിർത്തിക്ക് സമീപം അഫ്ഗാൻ താലിബാൻ കമാൻഡറെ കൊലപ്പെടുത്തിയതായി പാക് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
തെഹ് രീക്-ഇ-താലിബാൻ അഫ്ഗാനിസ്ഥാൻ (ടിടിഎ) കമാൻഡറായ ഖഹ്‌റമാനും സംഘവും ഇന്നലെ രാത്രി അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നടന്ന ഓപറേഷനിലാണ് പാക് സുരക്ഷാ സേന കൊലപ്പെടുത്തിയത്.
പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യക്കും അഫ്ഗാനിസ്നിഥാലെ നംഗർഹാറിനും ഇടയിലുള്ള പ്രധാന അതിർത്തിയാണ് തോർഖാം.
ഓപറേഷനിൽ ഖഹ്‌റമാനും അദ്ദേഹത്തിന്റെ നിരവധി കൂട്ടാളികളും കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.