കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകൾ; വ്യാജ സാക്ഷികളും കെട്ടിച്ചമച്ച തെളിവുകളും തടയാൻ ബിൽ കൊണ്ടുവരണമെന്ന് നിയമ വിദഗ്ധർ

ന്യൂഡൽഹി: വിവിധ കോടതികളിലായി അഞ്ച് കോടി കേസുകളാണ് വ്യാജസാക്ഷ്യവും കെട്ടിച്ചമച്ച തെളിവുകളും തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങളും മൂലം കെട്ടിക്കിടക്കുന്നത്.ഇത് നിയന്ത്രിക്കാൻ ബിൽ കൊണ്ടുവരണമെന്ന് നിയമ വിദഗ്ധരും ആക്ടിവിസ്റ്റുകളും ആവശ്യപ്പെട്ടു.

ജുഡീഷ്യൽ നിയമനങ്ങൾ വർധിപ്പിക്കലും, ഡിജിറ്റലൈസേഷൻ നടപടികളും ആശ്വാസം നൽകുന്നുണ്ടെങ്കിലും കള്ളസാക്ഷ്യം, വ്യാജ പരാതികളും കാതലായ പ്രശ്‌നമാകുന്നുവെന്ന് അഭിഭാഷകനായ രാഘവ് ഗാർഗ് പറഞ്ഞു.

സത്യപ്രതിജ്ഞയുടെ പവിത്രത സൂക്ഷിക്കാൻ നീതിന്യായ വ്യവസ്ഥയെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കാനും നിയമനിർമ്മാണം നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

സുപ്രീം കോടതി അഭിഭാഷകൻ അശ്വിനി ഉപാധ്യായ കെട്ടിച്ചമച്ച കേസുകൾ ഫയൽ ചെയ്യുന്നതിനോ, രേഖകൾ സമർപ്പിക്കുന്നതിനോ, കള്ളസാക്ഷ്യം നൽകുന്നതിനോ ശിക്ഷ ലഭിക്കാത്തതാണ് കേസുകൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണമെന്ന് കൂട്ടിച്ചേർത്തു

Tags:    
News Summary - Experts blame false testimony for India's five cr pending cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.