ഗർഭച്ഛിദ്രത്തിന് വ്യാജഡോക്​ടർ നൽകിയ മരുന്ന്​​ കഴിച്ച 27കാരി രക്തംവാർന്ന്​ മരിച്ചു

കൃഷ്​ണഗിരി: ഹൊസൂരിലെ തോരപ്പള്ളിയിൽ വ്യാജഡോക്​ടർ ഗർഭച്ഛിദ്രത്തിന്​ മരുന്ന്​ നൽകിയ 27കാരിക്ക്​ രക്തം സ്രാവത്തെ തുടർന്ന്​​ ദാരുണാന്ത്യം. ബുധനാഴ്ച വൈകി​േട്ടാടെയാണ്​ സംഭവം. 27കാരിയുടെ മരണത്തിന്​ കാരണക്കാരനായ വ്യാജഡോക്​ടർക്കെതിരെ അന്വേഷണം ആരംഭിച്ചതായും ഇയാൾ ഒളിവിലാണെന്നും ​െപാലീസ്​ പറഞ്ഞു.

പ്രദേശിക ക്ലിനിക്കിൽ ഗർഭച്ഛിദ്രത്തിനെത്തിയതായിരുന്നു യുവതി. എട്ടാഴ്ച ഗർഭിണിയായിരുന്നു യുവതി. ഗർഭച്ഛിദ്രം നടത്താമെന്ന്​ സമ്മതിച്ച​ ഡോക്​ടർ ബുധനാഴ്ച ചില മരുന്നുകൾ യുവതിക്ക്​ നൽകി. എന്നാൽ, മരുന്നുകൾ കഴിച്ചതോടെ യുവതിക്ക്​ അമിത രക്തസ്രാവമുണ്ടാകുകയും തുടർന്ന്​ അബോധാവസ്​ഥയിലാകുകയുമായിരുന്നു.

ഡോക്​ടറുടെ നിർദേശത്തെ തുടർന്ന്​ യുവതിയെ തോരപ്പള്ളി പി.എച്ച്​.സിയിൽ എത്തിച്ചു. എന്നാൽ, രക്തസ്രാവം നിർത്താൻ സാധിക്കാതെ വന്നതോടെ മരിക്കുകയായിരുന്നു.

പ്രദേശത്ത്​ ക്ലിനിക്ക്​ നടത്തുന്നൊരാൾ മരുന്നുനൽകിയതോടെയാണ്​ 27കാരിയുടെ ജീവൻ അപകടത്തിലാ​യതെന്ന്​ തിരിച്ചറിഞ്ഞ ഡോക്​ടർമാർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട്​ നടത്തിയ പരിശോധനയിൽ ഇയാളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന്​ കണ്ടെത്തി.

'ഡോക്​ടറുടെ യോഗ്യത​കളെക്കുറിച്ച്​ നടത്തിയ വിശദമായ പരിശോധനയിൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന്​ കണ്ടെത്തി. തിരുപ്പൂർ സ്വദേശിയായ 59കാരനായ മുരുഗേഷനാണ്​ ഇയാൾ. കുറച്ചുവർഷങ്ങളായി ഇയാൾ ക്ലിനിക്​ നടത്തിവരുന്നു. അക്യൂപങ്​ചർ സ്​പെഷലിസ്റ്റായ ഇയാളുടെ ക്ലിനിക്കിൽനിന്ന്​ അലോപതി മരുന്നുകളും ക​െ​ണ്ടത്തി. ക്ലിനിക്​ സീൽ ചെയ്യുകയും മരുന്നുകൾ തെളിവിനായി ശേഖരിക്കുകയും ചെയ്​തു' -ഡ്രഗ്​ ഇൻസ്​പെക്​ടർ രാജീവ്​ ഗാന്ധി പറഞ്ഞു.

യുവതിക്ക്​ ഇയാൾ കുത്തിവെച്ച മരുന്ന്​ ഏതാണെന്ന്​ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ക്ലിനിക്കിൽനിന്ന്​ സിറിഞ്ച്​ ക​െണ്ടടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗർഭച്ഛിദ്രം നിയമപരമായ നടപടി ക്രമമാണെന്നും അതിനായി സർക്കാർ ആ​ശുപത്രികളെ മാത്രം സമീപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 

Tags:    
News Summary - Woman bleeds to death after abortion by quack goes wrong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.