വിമാനമയക്കാം; രാഹുൽ കശ്​മീരിൽ വരണം, എന്നിട്ട്​ സംസാരിക്കണം -ജമ്മുകശ്​മീർ ഗവർണർ

ശ്രീനഗർ: ജമ്മുകശ്​മീരിലെ നിലവിലെ സ്ഥിതിയെ കുറിച്ചുള്ള കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്​താവനക ്കെതിരെ കശ്​മീർ ഗവർണർ സത്യപാൽ മാലിക്​. കശ്​മീരിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നുവെന്ന രാഹ ുലിൻെറ പ്രസ്​താവനക്കെതിരെയാണ്​ ഗവർണർ രംഗത്തെത്തിയത്​. രാഹുലിനായി ഒരു വിമാനമയക്കാം. അതിൽ കശ്​മീരിലെത്തി ഇവിട ത്തെ സാഹചര്യങ്ങൾ മനസിലാക്കി വേണം രാഹുൽ സംസാരിക്കാനെന്ന്​ സത്യപാൽ മാലിക്​ പറഞ്ഞു.

രാഹുൽ ഗാന്ധി ഉത്തരവാദിത്തപ്പെട്ട ഒരു വ്യക്​തിയാണ്​. അദ്ദേഹം ഈ രീതിയിൽ സംസാരിക്കാൻ പാടില്ലെന്നും ഗവർണർ പറഞ്ഞു. കശ്​മീരിൽ അക്രമസംഭവങ്ങൾ ഉണ്ടാവുന്നുവെന്ന വിവിധ നേതാക്കളുടെ പ്രസ്​താവനകളോടും മാധ്യമ വാർത്തകളോടും പ്രതികരിക്കുകയായിരുന്നു കശ്​മീർ ഗവർണർ.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ​ മതപരമായി കാണേണ്ട. ലേ, കാർഗിൽ, ജമ്മു, രജൗരി, പൂഞ്ച്​ തുടങ്ങിയ ഏത്​ സ്ഥലത്തും തീരുമാനത്തെ മതപരമായ കാണുന്നില്ല. വിദേശമാധ്യമങ്ങൾ കശ്​മീരിലെ വാർത്തകളെ തെറ്റായാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. അവർക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ഇവിടെ എല്ലാ ആശുപത്രികളും തുറന്നിട്ടുണ്ട്​. ഇവിടെ ആർക്കെങ്കിലും ബുള്ളറ്റ്​ കൊണ്ട്​ പരിക്ക്​ പറ്റിയെന്ന്​ തെളിയിക്കാൻ മാധ്യമങ്ങളെ വെല്ലുവിളിക്കുകയാണ്​. നാല്​ പേർക്ക്​ കാലിൽ പെല്ലറ്റ്​ കൊണ്ട്​ പരിക്കേറ്റതാണ്​ ഏക അനിഷ്​ട സംഭവമെന്നും സത്യപാൽ മാലിക്​ പറഞ്ഞു.

Tags:    
News Summary - Will send you a plane, come here, then speak’: J-K Guv-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.