''സ്വന്തം ആസ്ഥാനത്ത്​ ത്രിവർണ പതാക ഉയർത്തിയിട്ടില്ലാത്ത ആർ.എസ്​.എസ്​ ഞങ്ങളെ പഠിപ്പിക്കേണ്ട''

ശ്രീനഗർ: ജമ്മു- കശ്​മീരി‍​െൻറ ഭരണഘടനയും ഇന്ത്യയുടെ അഖണ്ഡതയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്നും ത്രിവർണ പതാകയും കശ്​മീരി‍​െൻറ പതാകയും ഒരുമിച്ചു പിടിക്കുമെന്നും പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്​ബൂബ മുഫ്​തി. കശ്​മീരി‍​െൻറ പ്രത്യേക അവകാശം പുനഃസ്ഥാപിക്കുന്നതു വരെ ത്രിവർണ പതാക ഉയർത്തില്ലെന്ന്​ മഹ്​ബൂബ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

നിരവധി പ്രവർത്തകരുടെ ജീവൻ ബലിയർപ്പിച്ചും ത്രിവർണ പതാക ഉയർത്തിപ്പിടിച്ചവരാണ്​ ഞങ്ങൾ. എന്നാൽ, അർധ പാൻറ്​സിട്ട്​ നടക്കുന്നവരും അവരുടെ നേതാവും തങ്ങളുടെ ആസ്ഥാനത്ത്​ ത്രിവർണ പതാക ഉയർത്തിയിട്ടില്ല. അവരാണ്​ ദേശീയ പതാകയെക്കുറിച്ച്​ തങ്ങളെ പഠിപ്പിക്കുന്നതെന്ന്​ ആർ.എസ്​.എസിനെ ഉദ്ദേശിച്ച്​ മഹ്​ബൂബ തുറന്നടിച്ചു.

ജമ്മു- കശ്​മീരി‍​െൻറ ഭരണഘടനയിലും ഇന്ത്യയുടെ അഖണ്ഡതയിലും പരമാധികാരത്തിലും വിശ്വാസം അർപ്പിച്ചാണ്​ താനും ബി.ജെ.പി അംഗങ്ങളും നിയമസഭയിൽ പ്രതിജ്ഞയെടുത്തത്​. ആദ്യം കശ്​മീരി‍​െൻറ ഭരണഘടന, പിന്നെ ഇന്ത്യയുടെ അഖണ്ഡത. ഇ​േപ്പാഴവർ ഒരു വിരൽ മുറിച്ചുമാറ്റി. അത്​ ശരിയല്ലെന്ന്​ മഹ്​ബൂബ വ്യക്തമാക്കി.ഭരണഘടനയുടെ 370ാം വകുപ്പ്​ റദ്ദാക്കിയ നിയമവിരുദ്ധവും സ്വേച്ഛാപരവുമായ നടപടി യുവാക്കളെ തീവ്രവാദത്തിലേക്ക്​ തള്ളിവിടുകയാണ്​.

ഒാരോ ഗ്രാമത്തിൽനിന്നും 10,​ 15​ യുവാക്കൾ വീതം തീവ്രവാദ സംഘടനയിൽ ചേരുന്നു. കാരണം, ബി.ജെ.പി അവരുടെ ശബ്​ദം അടിച്ചമർത്തുന്നു. അവർക്ക്​ മുന്നിൽ മറ്റു വഴികളില്ല. അവരെ സംസാരിക്കാൻ നിങ്ങൾ അനുവദിക്കുന്നില്ല. അതുകൊണ്ട്​ അവർ പൊട്ടിത്തെറിക്കുന്നു. അതിർത്തിയിൽ സമാധാനം കൊണ്ടുവരാൻ പാകിസ്​താനുമായി സന്ധി സംഭാഷണത്തിന്​ ഇന്ത്യ തയാറാവണം. ചൈനയുമായി സമാധാന ചർച്ചയാവാമെങ്കിൽ എന്തുകൊണ്ട്​ പാകിസ്​താനുമായി സംസാരിച്ചുകൂടെന്ന്​ മഹ്​ബൂബ ചോദിച്ചു. 

Tags:    
News Summary - Will hold tricolour and J&K flag together: Mehbooba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.