തമിഴ്​നാട്ടിൽ ബി.ജെ.പിയുടെ 'വെട്രിവേൽ യാത്ര'; വർഗീയ കലാപത്തിന്​ കാരണമാകുമെന്ന്​​ പ്രതിപക്ഷം

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പി​െൻറ മുന്നോടിയായി ബി.ജെ.പി തമിഴ്​നാട്​ ഘടകം സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന 'വേൽയാത്ര' വിവാദമാവുന്നു. ബാബരി ദിനമായ ഡിസംബർ ആറിന്​ സമാപിക്കുന്ന വർഗീയവിദ്വേഷം പടർത്തുന്ന വേൽരഥയാത്രക്ക്​ അനുമതി നൽകരുതെന്ന്​ ആവശ്യപ്പെട്ട്​ ഡി.എം.കെ, സി.പി.എം, വിടുതലൈ ശിറുതൈകൾ കക്ഷി എന്നീ പാർട്ടികൾ ഡി.ജി.പിക്ക്​ പരാതി നൽകി. പരിപാടി കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

മുരുക​െൻറ ആറുപടൈ വീടുകളായി കരുതപ്പെടുന്ന തമിഴ്​നാട്ടിലെ ആറ്​ ക്ഷേത്രങ്ങൾ കേ​ന്ദ്രീകരിച്ച്​ സംസ്​ഥാനമൊട്ടുക്കും ബി.ജെ.പി തമിഴ്​നാട്​ അധ്യക്ഷൻ എൽ. മുരുക​ൻ നയിക്കുന്ന 'വെട്രിവേൽ യാത്ര'യിലെ വിവിധ സ്വീകരണ പരിപാടികളിൽ ബി.ജെ.പി കേന്ദ്ര സംസ്​ഥാന നേതാക്കൾ പ​െങ്കടുക്കും. നവം. ആറിന്​ തിരുത്തണിയിൽനിന്ന്​ ആരംഭിച്ച്​ ഡിസംബർ ആറിന്​ തിരുച്ചെന്തൂരിൽ സമാപിക്കും.

ആത്മീയപരിവേഷത്തോടെ നടക്കുന്ന യാത്രയിൽ പ്രവർത്തകർ വേലുകളേന്തിയാണ്​(ശൂലം)​ പ​െങ്കടുക്കുക. വഴിനീളെ വിവിധ കേന്ദ്രങ്ങളിൽ പൂജാകർമങ്ങൾ നടത്തി പരമാവധി ജനങ്ങളെ പാർട്ടിയോട്​ അടുപ്പിക്കയാണ്​ ലക്ഷ്യം. പ്രചാരണ പരിപാടികളിൽ എം.ജി.ആറി​െൻറ പടം ഉൾപ്പെടുത്തിയതിൽ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ കടുത്ത അതൃപ്​തിയിലാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.