കനയ്യകുമാറിനെ രാജ്യദ്രോഹിയാക്കാൻ ബി.ജെ.പിക്ക്​ അവകാശമില്ല- ശിവസേന

മുംബൈ: ജമ്മുകശ്​മീരിൽ മെഹ്​ബൂബ മുഫ്​തി​യുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പിക്ക്​ ജെ.ഡി.യു വിദ്യാർഥി യൂനിയൻ മുൻ പ് രസിഡൻറായിരുന്ന കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ എന്ത്​ ധാർമികാവകാശമാണുള്ളതെന്ന്​ ശിവസേന. അഫ്​ സൽ ഗുരുവിനെ സ്വതന്ത്ര്യസമര പോരാളിയെന്നും രക്തസാക്ഷിയെന്നും വിശേഷിപ്പിച്ച മെഹബൂബ മുഫ്​തിയുമായി സഖ്യമുണ്ടാക്കി ബി.ജെ.പിയാണ്​ ഏറ്റവും വലിയ കുറ്റം ചെയ്​തത്​. ഇന്ന്​ രാഷ്​ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പി കനയ്യകുമാറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുകയാണെന്നും ശിവസേന ആരോപിച്ചു.

കാമ്പസിൽ നടന്ന പരിപാടിയിൽ കനയ്യകുമാർ അഫ്​സൽ ഗുരുവി​നെ അഭിവാദ്യം ചെയ്​തുകൊണ്ടോ കശ്​മീർ സ്വതന്ത്രമാകണമെന്ന്​ പറ​ഞ്ഞോ മുദ്രാവാക്യം മുഴക്കിയിട്ടില്ല. അഫ്​സൽ ഗുരുവി​െന തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധിച്ച കനയ്യകുമാറിനും മറ്റ്​ സംഘാടകർക്കുമെതിരെ കേസെടുക്കാൻ ബി.ജെ.പിക്ക്​ യാതൊരു ധാർമിക അവകാശവും ഇല്ലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്​നയിലെ ലേഖനത്തിൽ പറയുന്നു.

കനയ്യ കുമാറുൾപ്പെടെ പത്തുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പാട്യാല കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Tags:    
News Summary - What Moral Right Does BJP Have To Condemn Kanhaiya Kumar?- Shiv Sena- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.