കോവിഡ് വാക്സിൻ: എവിടെയെങ്കിലും ഉറച്ച് നിൽക്കാൻ പ്രധാനമന്ത്രിയോട് രാഹുൽ

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട നിലപാടിൽ പ്രധാനമന്ത്രി എവിടെയെങ്കിലും ഉറച്ചുനിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്സിൻ വിഷയത്തിൽ മോദിയുടെ നിലപാട് എന്താണെന്നും രാഹുൽഗാന്ധി ചോദിച്ചു.

'കോവിഡ് വാക്സിൻ എല്ലാവർക്കും നൽകുമെന്ന് മോദി പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്ന് ബി.ജെ.പി പറഞ്ഞു. പക്ഷേ ഇപ്പോൾ കേന്ദ്രം പറയുന്നത് എല്ലാവർക്കും വാക്സിൻ ലഭ്യമാകുമെന്ന് പറഞ്ഞില്ലെന്നാണ്. യഥാർഥത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് എന്താണ്' -അദ്ദേഹം ട്വീറ്റ് ചെയ്തു. ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി കോവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കുമെന്ന് വ്യാപക പ്രചാരണം നടത്തിയിരുന്നു.

'രാജ്യം മുഴുവൻ കോവിഡ് വാക്സിൻ നൽകുന്നതിനെക്കുറിച്ചു സർക്കാർ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നു ഞാൻ വ്യക്തമാക്കുന്നു. വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽമാത്രം ഇത്തരം ശാസ്ത്രീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതു പ്രധാനമാണ്'– കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.