‘ജയ് ശ്രീ റാം’ വിളിക്കാൻ ആവശ്യപ്പെട്ട് മർദനം: ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: ‘ജയ് ശ്രീ റാം’ വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‍ലിം യുവാക്കളെ മർദിച്ചയാളെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ​​ചെയ്തു. ഹൗറയിലെ മൈനാക്പാറ നിവാസിയായ അമിത് ദത്ത എന്നയാളാണ് പിടിയിലായത്. ഹൗറ നഗരത്തിലാണ് സംഭവം.

തെരുവ് കച്ചവടക്കാരനെയും ഓട്ടോ റിക്ഷാ ഡ്രൈവറെയുമാണ് ഇയാൾ 'ജയ് ശ്രീ റാം' വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആക്രമിച്ചത്. വടിയുമായി ഇയാൾ ഉപദ്രവിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹനുമാൻ ചാലിസ ചൊല്ലാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എനിക്കറിയില്ല എന്ന് തെരുവ് കച്ചവടക്കാരൻ മറുപടി പറഞ്ഞപ്പോൾ അമിത് ദത്ത ഇയാളെ അടിക്കുകയും ഇസ്‍ലാമിനെയും മുസ്‍ലിംകളെയും അധിക്ഷേപിച്ച് തെറിവിളിക്കുകയും ചെയ്തു. ഇവിടെ താമസിക്കരുതെന്നും പാകിസ്താനിലേക്ക് നാടുവിടണമെന്നും ഇയാൾ ആക്രോശിക്കുന്നുണ്ട്.

ഓട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്ത് പോയി 'ജയ് ശ്രീ റാം' വിളിക്കാൻ ഭീഷണിപ്പെടുത്തുന്ന ഇയാൾ തെറിവിളിക്കുകയും ആക്രമിക്കുകയും വടിചുഴറ്റി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിരവധി പേരാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നത്. പിന്നാലെ പ്രതി​യെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - West Bengal police arrests man who forced vendors to chant ‘Jai Shri Ram’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.