സമൂഹ മാധ്യമത്തിൽ ഇസ്​ലാം വിരുദ്ധ പരാമർശം; ഇന്ത്യൻ വംശജനെതിരെ ന്യൂസിലാൻഡിൽ നടപടി

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ഇസ്‍ലാംവിരുദ്ധ പരാമർശങ്ങൾ പോസ്റ്റ്​ ചെയ്​ത ഇന്ത്യൻ വംശജനായ നേതാവിനെതിരെ ന്യൂസിലാൻഡിൽ നടപടി. ഇന്ത്യൻ വംശജനായ കാന്തിലാൽ ഭാഗാഭായി പട്ടേലിനെയാണ്​ പ്രമുഖ വെല്ലിങ്ഗ്ടൻ ജസ്റ്റിസ് ഓഫ് പീസ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത്​. ഇസ്‍ലാംവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന പ്രവാസികൾക്കെതിരെ യുറോപ്പിലും അറബ് നാടുകളിലും നടപടി സ്വീകരിക്കുന്നതിനിടെയാണ് ന്യൂസിലാൻഡിലും സമാന സംഭവം.

വിഷയം രാജ്യത്തെ നീതിന്യായ വകുപ്പിനെ ധരിപ്പിച്ചതായി അസോസിയേഷൻ ഉപാധ്യക്ഷ ആൻ ക്ലാർക്ക് പറഞ്ഞു. പട്ടേലി​​െൻറ വിഷയത്തിൽ മാപ്പ് പറഞ്ഞ അസോസിയേഷൻ, ഇദ്ദേഹത്തി​​െൻറ പരാമർശങ്ങൾ സംഘടനയുടെ മൂല്യങ്ങളുമായി ചേർന്ന് പോകുന്നതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും അറിയിച്ചു.

ഓക് ലൻഡ് ഇന്ത്യൻ അസോസിയേഷ​​െൻറ മുൻ ജനറൽ സെക്രട്ടറിയായ കാന്തിലാൽ പട്ടേൽ, 2004ൽ ക്വീൻ സർവീസ് മെഡലും (ക്വു.എസ്.എം) 2005ലെ പ്രൈഡ്​ ഇന്ത്യൻ അവാർഡും നേടിയിരുന്നു.

Tags:    
News Summary - Well-known Indian in NZ sacked for anti-Muslim posts-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.