കത്വ ​നടുക്കുന്ന ക്രൂരകൃത്യത്തിന്​ മൂന്നാണ്ട്​; പ്രതികൾക്ക്​ വധശിക്ഷ നൽകണമെന്ന്​ കുടുംബം

ശ്രീനഗർ: മകൾക്ക്​ പാതി നീതി മാത്രമാണ്​ ലഭിച്ചതെന്നും നീതി ലഭിക്കണമെങ്കിൽ പ്രതിക​ളെ വധശിക്ഷക്ക്​ വിധേയമാക്കണമെന്നും കത്വ പെൺകുട്ടിയുടെ പിതാവ്​. ജമ്മു കശ്​മീരിലെ ശ്രീനഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദിവസ​ങ്ങളോളം ക്രൂരമായി ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയതിന്‍റെ മൂന്നു വർഷം പൂർത്തിയാകു​േമ്പാൾ പ്രതികരിക്കുകയായിരുന്നു ​അ​േദ്ദഹം.

'മകൾക്ക്​ പാതി നീതി മാത്രമാണ്​ ലഭിച്ചത്​. മുഴുവൻ നീതിയും ലഭിക്കണമെങ്കിൽ വിചാരണ ​േകാടതി വെറുതെവിട്ട പ്രതിയടക്കം എല്ലാവരെയും വധശിക്ഷക്ക്​ വിധേയമാക്കണ​ം' -പിതാവ്​ പറഞ്ഞു.

2019 ജൂണിൽ പത്താൻകോട്ട്​ കോടതി മുഖ്യപ്രതിയും ​േക്ഷത്ര പൂജാരിയും വിരമിച്ച റവന്യൂ ഉദ്യോഗസ്​ഥനുമായ സാൻജി റാമിന്​ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സ്​പെഷൽ പൊലീസ്​ ഓഫിസറായ ദീപക്​ ഖജൂരിയ, പർവേഷ്​ കുമാർ എന്നിവർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ തെളിവുനശിപ്പിച്ച മൂന്നു പൊലീസുകാർക്ക്​ അഞ്ചുവർഷം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചിരുന്നു.


സജ്ഞി റാമിന്‍റെ മകനായ വിശാൽ ജൻഗോത്രയെ സംശയത്തിന്‍റെ ആനുകൂല്യത്തിൽ വെറുതെവിട്ടിരുന്നു. കൂടാതെ പ്രായപൂർത്തിയാകാത്ത പ്രധാന പ്രതിയുടെ വിചാരണ ജുവൈനൽ കോടതിയിൽ നടക്കുന്നുണ്ട്​.

രാജ്യത്ത്​ സമാന കുറ്റകൃത്യം തടയ​ുന്നതിന്‍റെ ഭാഗമായി എല്ലാ പ്രതികൾക്കും വധശിക്ഷ നൽകണമെന്ന്​ പിതാവ്​ ആവശ്യപ്പെട്ടു. പത്താൻകോട്ട്​ സെഷൻ കോടതി വിധി ചോദ്യം ചെയ്​ത്​ പെൺകുട്ടിയുടെ കുടുംബം പഞ്ചാബ്​ -ഹരിയാന ​ൈ​ഹകോടതിയെ സമീപിച്ചിരിക്കുകയാണ്​. കേസിന്‍റെ അവസാന വിചാരണ അടുത്തുതന്നെ ആരംഭിക്കുമെന്ന്​ അഭിഭാഷകൻ പറഞ്ഞു.

2018 ജനുവരി 10നാണ്​ കുതിരയെ മേയ്​ക്കാൻ പോയ എട്ടുവയസുകാരിയെ കാണാതാകുന്നത്​. ഒരാഴ്​ചക്ക്​ ശേഷം പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ക്ഷേത്രത്തിൽനിന്ന്​ കണ്ടെത്തുകയായിരുന്നു. എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്​തിരുന്നു. കുട്ടിക്ക്​ മയക്കുമരുന്ന്​ നൽകിയാണ്​ പ്രതികൾ ബലാത്സംഗത്തിന്​ വിധേയമാക്കിയിരുന്നത്​. ദിവസങ്ങളോ​ളം ബലാത്സംഗത്തിന്​ വിധേയമായ പെൺകുട്ടി മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

പെൺകുട്ടിയുടെ മരണത്തിൽ രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ചിരുന്നു. സംഭവം ഒതുക്കിതീർക്കാനായിരുന്നു ബി.ജെ.പി നേതൃത്വത്തിന്‍റെ ശ്രമം. പ്രതിഷേധം ശക്തമായതോടെ എട്ടു പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച്​ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.