മഹാമാരി ഗുരുതരമാകാനുള്ള സാധ്യത തള്ളിക്കളയാതെ കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: മഹാമാരി നാശം വിതച്ച പാശ്ചാത്യ രാജ്യങ്ങളുടെ അത്രയും  ഗൗരവമല്ലെങ്കിലും ഇന്ത്യയിൽ കോവിഡ് 19 ഇനിയും ഗുരുതരമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. രാജ്യം അത്തരമൊരു സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗം മൂലമുള്ള മരണനിരക്ക് 3.3 ശതമാനമായി തുടരുമ്പോഴും രോഗവിമുക്തരുടെ നിരക്ക് 29.9 ആയി വർധിച്ചുവെന്നത് ആശ്വാസകരമാണെന്നും ഹർഷ് വർധൻ വ്യക്തമാക്കി. 

കൊറോണ വൈറസുമൊത്ത് ജീവിക്കാൻ നാം ശീലിക്കേണ്ടിയിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ലവ് അഗർവാൾ നേരത്തേ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - We are prepared for the worst: Health minister on Covid-19 crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.