വർധ സൈനിക ക്യാമ്പിന്​ സമീപം സ്ഫോടനം; ആറു മരണം

മും​ൈബ: മഹാരാഷ്​ട്രയിലെ വർധയിൽ സൈനിക ഡിപ്പോക്ക്​ സമീപം സ്​​േഫാടനം. പുൽഗാവിലെ സൈനിക ക്യാമ്പിന്​​ സമീപമാണ്​ സ്​ഫോടനമുണ്ടായത്​. സംഭവത്തിൽ ആറു പേർ കൊല്ലപ്പെട്ടു. പത്തു പേർക്ക്​ പരിക്കേറ്റു.

സൊനെഗോ അബാജി ഗ്രാമത്തിലാണ്​ സംഭവം​. സൈനിക ക്യാമ്പിനു സമീപത്തെ വെടിക്കോപ്പ്​ ഫാക്​ടറിയുടെ തുറസായ മേഖലയിൽ പഴയ സ്​ഫോടക വസ്​തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ്​ അപകടമുണ്ടായത്​. നിർവീര്യമാക്കുന്നതിനായി പീരങ്കി അൺലോഡ്​ ചെയ്യു​േമ്പാൾ സ്​ഫോടനമുണ്ടാവുകയായിരുന്നു.

മരിച്ചവരിൽ ഒരാൾ വെടിക്കോപ്പ്​ ഫാക്​ടറി ​ജീവനക്കാരനും മൂന്നുപേർ ഗ്രാമവാസികളുമാണ്​.

Tags:    
News Summary - Wardha Blast: 4 Killed, 6 Injured - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.