ഇസ്‌ലാമാബാദ്: പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാര വളഞ്ഞ് ജനക്കൂട്ടം കല്ലേറ് നടത്തിയ സംഭവത്തിൽ ശക്തമായി അപ ലപിച്ച് ഇന്ത്യ. ഗുരുദ്വാരയിൽ കുടുങ്ങിയ സിഖ് വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന് ത്രാലയം പാക് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു ം ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. സിഖ് സ്ഥാപകൻ ഗുരു നാനാക്കിൻെറ ജന്മസ്ഥലമാണ് നങ്കന സാഹിബ്. ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗുരുദ്വാര വളഞ്ഞതിൻെറ വീഡിയോ ദൃശ്യങ്ങള്‍ അകാലിദള്‍ എം.എല്‍.എ മഞ്ജീന്ദര്‍ സിങ് സിര്‍സ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ ട്വിറ്ററിൽ ഇട്ടത്.
സംഭവത്തില്‍ ഉടന്‍ ഇടപെടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഇമ്രാന്‍ ഖാനോട് അഭ്യര്‍ഥിച്ചു. ഗുരുദ്വാരയില്‍ കുടുങ്ങിയ വിശ്വാസികളെ രക്ഷപ്പെടുത്തണമെന്നും ചരിത്രത്തില്‍ ഇടംനേടിയ ഗുരുദ്വാര സംരക്ഷിക്കണമെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. നൂറുകണക്കിന് പേർ വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ഗുരുദ്വാര വളയുകയും കല്ലേറ് നടത്തുകയും ചെയ്തതെന്നാണ് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ടുചെയ്യുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഗുരുദ്വാരയുടെ ചുമതലയുള്ള വ്യക്തിയുടെ മകളെ ഒരു യുവാവ് തട്ടിക്കൊണ്ടു പോയി മതംമാറ്റിയിരുന്നു. ഈ യുവാവിൻെറ ആളുകളാണ് ഗുരുദ്വാര വളഞ്ഞതെന്നാണ് സൂചന. കഴിഞ്ഞ വർഷം ആഗസ്റ്റിൽ നങ്കന സാഹിബിലെ ജഗ്ജിത് കൗർ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിെലന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻെറ വാർത്താക്കുറിപ്പിലും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.