വാജ്​പേയി ഒരിക്കൽകൂടി പ്രസംഗിക്കുന്നത്​ കേൾക്കണമെന്ന്​ അനന്തരവൾ

ന്യൂഡൽഹി:  മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയി ഒരിക്കൽ കൂടി പ്രസംഗിക്കുന്നത്​ കാണാൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തി​​െൻറ അനന്തരവൾ കാന്തി മിശ്ര. തങ്ങളുടെ കുടുംബത്തിന്​ ഒരിക്കലും അദ്ദേഹത്തി​​െൻറ രൂപം മനസ്സിൽ  നിന്ന്​ മായ്​ക്കാൻ സാധിക്കില്ല. അദ്ദേഹം ഒരിക്കൽ കൂടി പ്രസംഗിക്കുന്നത്​ കാണാൻ സാധിക്കണമെന്ന്​ ​ൈദവത്തോട്​ പ്രാർഥിക്കുകയാണ്​. വാജ്​പേയി എത്രയും പെ​െട്ടന്ന്​ സുഖപ്പെടുമെന്ന്​ പ്രതീക്ഷിക്കുന്നതായും കാന്തി പറഞ്ഞു. 

അതേ സമയം  ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സിൽ(​എ​യിം​സ്)​ കഴിയുന്ന​ വാജ്​പേയിയുടെ നില ഗുരുതരമായി തുടരുകയാണ്​. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ ഇപ്പോൾ ജീവൻ നില നിർത്തുന്നത്​. 

മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്ന് ജൂൺ 11നാണ് 94കാരനായ വാജ്​പേയി​​െയ എ​യിം​സിൽ പ്രവേശിപ്പിച്ചത്​. എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ് ഗു​ലേ​റി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലുള്ള സംഘമാണ് അദ്ദേഹത്തെ ചി​കി​ത്സി​ക്കു​ന്ന​ത്. 

1999 മുതൽ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ്​, രോഗം കാരണം 2009 മുതൽ പൊതുവേദികളിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

Tags:    
News Summary - Want To "See Him Give Speech Again": Vajpayee's Niece Prays -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.