?????????? ?????????????? ??????????

വിശ്വഭാരതി യൂനിവേഴ്സിറ്റി വൈസ് -ചാൻസലർ നിയമനം രാഷ്ട്രപതി പിൻവലിച്ചു

ന്യൂഡൽഹി: വിശ്വഭാരതി യൂനിവേഴ്സിറ്റി വൈസ്-ചാൻസലറായി സ്വപ്നകുമാർ ദത്തിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിൻവലിച്ചു. മാനവവിഭശേഷി മന്ത്രാലയത്തിന്‍റെ ഉപദേശത്തെ തുടർന്നാണ് രാഷ്ട്രപതിയുടെ നടപടി. പുതിയെ വി.സിയെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.  2018 ജനുവരിയിലാണ് സ്വപ്നകുമാർ ദത്തിനെ നിയമിക്കുന്നത്. 

1951ലെ വിശ്വഭാരതി ആക്ട് നിഷ്കർഷിക്കുന്ന പ്രകാരം വിസിറ്റർ(രാഷ്ട്രപതി) അധ്യക്ഷനായ കമ്മിറ്റിയാണ് വി.സിയെ നിയമിക്കുന്നത്. എന്നാൽ യൂനിവേഴ്സിറ്റിയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും തമ്മിൽ നിലനിൽക്കുന്ന പോരാണ് വി.സിമാരെ പുറത്താക്കുന്ന നടപടിയുടെ പിന്നിലെന്നും ആക്ഷേപമുണ്ട്.

ഫെബ്രുവരി 2016വരെ വിശ്വഭാരതി യൂനിവേഴ്സിറ്റിക്ക് സ്ഥിരമായി വൈസ് ചാൻസലർമാരുണ്ടായിട്ടില്ല. രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച യൂനിവേഴിസിറ്റിയുടെ ചാൻസലർ പ്രധാനമന്ത്രിയാണ്


 

Tags:    
News Summary - Visva Bharati V-C appointment: HRD Ministry asks President Kovind to withdraw his assent, scrap panel of names- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.