ആ ഒാട്ടം ഞങ്ങളുടെ ഹൃദയത്തിലേക്ക്​; പൊലീസുകാര​​െൻറ ആത്മാർഥതക്ക്​ കയ്യടിച്ച്​ ലോകം

ഹൈദരാബാദ്​: ട്രാഫിക്​ ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന്​ വഴി കാണിക്കാൻ പൊലീസുകാരൻ ഒാടിയത്​ രണ്ട്​ കിലോമീറ്റർ. ഹൈദരാബാദ്​ കോട്ടിയിലാണ്​ സംഭവം. ഗുരുതരാവസ്​ഥയിലായ രോഗിയുമായെത്തിയ ആംബുലൻസ്​ ട്രാഫിക്​ ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്​ പൊലീസുകാരൻ വഴികാട്ടിയായി ആംബുലൻസിന്​ മുന്നിൽ നീങ്ങുകയായിരുന്നു. ഇത്​ ട്രാഫിക് കോൺസ്റ്റബിളിൾ ജി.ബാബ്​ജിയാണെന്ന് പിന്നീട്​ തിരിച്ചറിഞ്ഞു. ആംബുലൻസിലുള്ള ആരോ ആണ്​ വീഡിയോ ഷൂട്ട്​ ചെയ്​തിരിക്കുന്നത്​.

കഴിഞ്ഞ തിങ്കളാഴ്​ചയാണ് സംഭവം നടന്നതെങ്കിലും ബാബ്​ജി ഓടുന്ന വീഡിയോ രണ്ട്​ ദിവസങ്ങൾക്ക്​ ശേഷമാണ്​ വൈറലായത്​. നിരവധിപേർ പൊലീസുകാരനെ പ്രശംസിച്ച്​ രംഗത്തെത്തിയിട്ടുണ്ട്​. അഡീഷണൽ പോലീസ് കമ്മീഷണർ (ട്രാഫിക്) അനിൽ കുമാർ വീഡിയോ ട്വീറ്റ് ചെയ്യുകയും ബാബ്​ജിയെ പ്രശംസിക്കുകയും ചെയ്​തു. 

ജി.ബാബ്​ജി


 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.