എസ്​.ഐ.ആറിൽ നടക്കുന്നത്​ പൗരത്വത്തെ കൂട്ട​​ത്തോടെ കൊലപ്പെടുത്തൽ -പ്രകാശ്​ രാജ്

തി​രു​വ​ന​ന്ത​പു​രം: ത​ങ്ങ​ൾ​ക്കെ​തി​​രെ നി​ൽ​ക്കു​ന്ന​വ​രെ കൂ​ട്ട​ത്തോ​ടെ ഇ​ല്ലാ​താ​ക്കാ​ൻ ബി.​ജെ.​പി​ക്കാ​വി​ല്ലെ​ന്നും അ​തി​നു​പ​ക​രം എ​സ്‌.​ഐ.​ആ​റി​ലൂ​ടെ പൗ​ര​ത്വ​ത്തെ കൂ​ട്ട​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ന​ട​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​കാ​ശ് രാ​ജ്.

വോ​ട്ടു​ള്ള​വ​രെ​ന്നും വോ​ട്ടി​ല്ലാ​ത്ത​വ​രെ​ന്നും രാ​ജ്യ​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കാ​നാ​ണ്​ ​ശ്ര​മം. മു​സ്​​ലിം, ക്രി​സ്ത്യ​ൻ മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യും ആ​ദി​വാ​സി​ക​ളി​ക​ളെ​യും ദ​ലി​ത​രെ​യും ഇ​ട​ത്, സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​യു​ള്ള​വ​രെ​യു​മ​ട​ക്കം ബി.​ജെ.​പി​ക്ക് വേ​ണ്ടാ​ത്ത​വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും ഒ​ ഴി​വാ​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​മെ​ന്നാ​ണ്​ വാ​ദം-​പ്ര​കാ​ശ്​ രാ​ജ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​സ്.​ഐ.​ആ​ർ വോ​ട്ട​വ​കാ​ശ​ത്തി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​യും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ​യും ത​ക​ർ​ക്കു​ക​യെ​ന്ന വ​ലി​യ അ​ജ​ണ്ട​യാ​ണി​തി​ന്​ പി​ന്നി​ൽ.

ആ​ർ​ക്ക്​ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ഷ്ട​മു​ള്ള​യാ​ൾ​ക്ക്​ വോ​ട്ടു​ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​മാ​ണ്​ ന​മ്മ​ളി​ൽ​നി​ന്ന് എ​ടു​ത്തു​ക​ള​യു​ന്ന​ത്. അ​തി​നാ​ൽ ഗ്യാ​നേ​ഷ്​​കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്ന​ല്ല, എ​സ്.​ഐ.​ആ​ർ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ ശ​ക്​​ത​മാ​യി ഉ​യ​രേ​ണ്ട​ത്. ഒ​രു ഗ്യാ​നേ​ഷ് കു​മാ​ർ പോ​യാ​ൽ മ​റ്റൊ​രു ഗ്യാ​നേ​ഷ് കു​മാ​ർ വ​രും. കു​റ്റ​ക്കാ​രെ ഒ​രാ​ളെ​യും വെ​റു​തെ വി​ട​രു​ത്. ഓ​രോ പൗ​ര​നും തെ​രു​വി​ലി​റ​ങ്ങി ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ശ​ബ്​​ദ​മു​യ​ർ​ത്തേ​ണ്ട സ​മ​യ​മാ​ണി​ത് -​പ്ര​കാ​ശ്​ രാ​ജ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

‘മു​ദ്രാ​വാ​ക്യ സു​ൽ​ത്താ​ന്റെ യ​ഥാ​ർ​ഥ മു​ഖം’:പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: വോ​ട്ട് കൊ​ള്ള​ക്കെ​തി​രെ ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് ശ്ര​മി​ച്ച ഇ​ൻ​ഡ്യ മു​ന്ന​ണി നേ​താ​ക്ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്. ‘മു​ദ്രാ​വാ​ക്യ സു​ൽ​ത്താ​ൻ’ പ്ര​ഖ്യാ​പി​ച്ച ‘‘ന​മ്മ​ള​ത് ചെ​യ്യും’’ എ​ന്ന​തി​ന്റെ യ​ഥാ​ർ​ഥ മു​ഖ​മാ​ണി​തെ​ന്ന് കോ​ൺ​ഗ്ര​സ് പ​രി​ഹ​സി​ച്ചു.

ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര എം.​പി, മ​റ്റ് ഇ​ൻ​ഡ്യ മു​ന്ന​ണി നേ​താ​ക്ക​ൾ എ​ന്നി​വ​രെ ജ​ൻ​പ​ഥി​ൽ നി​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് വ​ലി​ച്ചി​ഴ​ച്ച് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​ന്റെ ആ​ശ​ങ്കാ​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് പ​റ​ഞ്ഞു. ‘‘മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്താ​ൻ ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യി നീ​ങ്ങാ​ൻ ശ്ര​മി​ക്കു​ക മാ​ത്ര​മാ​ണ് ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ ചെ​യ്ത​ത്.

ജ​ന​പ്ര​തി​നി​ധി​ക​ളെ പൊ​ലീ​സ് മൃ​ഗീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​ത് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യോ​ടും ജ​നാ​ധി​പ​ത്യ​ത്തോ​ടും പ്ര​ധാ​ന​മ​ന്ത്രി-​ആ​ഭ്യ​ന്ത​ര​മ​ന്ത്രി എ​ന്ന വി​ഷ​ലി​പ്ത കൂ​ട്ടു​കെ​ട്ടി​നു​ള്ള ക​ടു​ത്ത പു​ച്ഛ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്’’-​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.നേ​ര​ത്തെ, ഭ​ര​ണ​ത്ത​ല​വ​നെ​ന്ന നി​ല​യി​ൽ കാ​ൽ​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​ക​സി​ത് ഭാ​ര​ത് സ​ങ്ക​ൽ​പ് സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് രാ​ജ്യ​വി​ക​സ​നം സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ‘വി ​വി​ൽ ഡു ​ഇ​റ്റ്’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ന്നോ​ട്ടു​വെ​ച്ച​ത്.

Tags:    
News Summary - SIR Is Mass Murder of Citizenship, Says Actor Prakash Raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.