ഒറ്റക്കെട്ടായി സമരവുമായി മുന്നോട്ടുപോകും -ജോൺ ബ്രിട്ടാസ് എം.പി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സിപിഎം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എം.പി. പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ശക്തമായി തുടരും. ഒരിഞ്ചുപോലും പിന്നോട്ടുപോകില്ല. പ്രതിഷേധത്തെ പൊലീസ് നിഷ്ഠൂരമായി അടിച്ചമർത്തുകയാണ്. എല്ലാ വെല്ലുവിളികളെയും മറികടന്ന് ഒറ്റക്കെട്ടായി സമരവുമായി മുന്നോട്ടുപോകുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
അതിനിടെ, ഇൻഡ്യസഖ്യൃ നടത്തിയ മാർച്ച് ജന്തർമന്തറിന് സമീപം പൊലീസ് തടഞ്ഞ് രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പൊലീസ് ക്രൂരമായി മർദിച്ചെന്നാരോപിച്ച് പ്രിയങ്ക ഗാന്ധി റോഡിൽ കിടന്നു പ്രതിഷേധിച്ചു. കേരളത്തിൽ നിന്നുൾപ്പെടെയുള്ള എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രദേശത്ത് വലിയ സംഘർഷ സാഹചര്യമാണ് ഉള്ളത്. പ്രതിഷേധക്കാരെ കടത്തി വിടാതിരിക്കാൻ ജന്തർമന്തറിലേക്കുള്ള രണ്ടു റോഡുകളിലും പൊലീസ് പ്രതിരോധം തീർത്തിട്ടുണ്ട്.
രാഹുൽ ഗാന്ധി അടക്കമുള്ള മുൻനിരയിൽ ഉണ്ടായിരുന്ന എംപിമാരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്ത് വാഹനത്തിലേക്ക് മാറ്റിയത്. വനിതകൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. അവരെയാല്ലാവരെയും പൊലീസ് ബലംപ്രയോഗിച്ച് പിടികൂടി. മാധ്യമ പ്രവർത്തകരെയും പൊലീസ് പിടികൂടാൻ ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.
പൊലീസ് വാഹനത്തിലേക്ക് കയറാൻ വിസമ്മതിച്ച രാഹുലിനെ വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. പ്രവർത്തകരെ പരിസരത്തു നിന്നും നീക്കം ചെയ്ത ശേഷമാണ് അദ്ദേഹത്തെ പൊലീസ് ട്രാവലറിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.