വനിത സംവരണത്തിനെതിരെ നാഗലാന്‍ഡില്‍ അക്രമം പടരുന്നു

കൊഹിമ:  തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം  സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ   നാഗലാന്‍ഡ് തലസ്ഥാനമായ കൊഹിമയിലും മറ്റും  അക്രമം പടരുന്നു. ദിമാപുരിലെ  മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍  വനിതകള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത ബന്ദ് സംഘര്‍ഷത്തിലേക്ക് നീങ്ങി.

ഏതാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമരക്കാര്‍ അഗ്നിക്കിരയാക്കി. റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിനും എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിനും നേരെ ആക്രമണമുണ്ടായി. സമരക്കാര്‍ റോഡില്‍  ടയറുകള്‍ കത്തിച്ചും മറ്റും ഗതാഗതതടസ്സം  സൃഷ്ടിച്ചിരിക്കുകയാണ്. സംഘര്‍ഷം രൂക്ഷമായതോടെ മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

സംഘര്‍ഷം തുടങ്ങിയശേഷം രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരവകുപ്പ്  കേന്ദ്ര സേനയെ കൊഹിമയിലേക്ക് അയച്ചു. കൊഹിമ, ദിമാപുര്‍ ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന തെരഞ്ഞെടുപ്പ്  പ്രക്ഷോഭത്തെ തുടര്‍ന്ന് നീട്ടിവെക്കാന്‍  സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags:    
News Summary - Violence In Kohima And The Month-Long Naga Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.