ന്യൂഡൽഹി: വെള്ളിയാഴ്ച നമസ്കരിക്കുകയായിരുന്നവരെ ബൂട്ടിട്ട് ചവിട്ടിയ ഡൽഹി പൊലീസിന്റെ നടപടി വിവാദമാകുന്നു. പള്ളി നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് തൊട്ടടുത്ത ഫ്ലൈ ഓവറിന് കീഴിൽ റോഡിൽ നമസ്കരിക്കുന്നവരെയാണ് പൊലീസുകാരൻ പിറകിലൂടെ വന്ന് ചവിട്ടിയത്. ഒരാളുടെ മുഖത്ത് അടികുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.
വടക്കൻ ഡൽഹിയിലെ ഇന്ദർലോക് മേഖലയിലാണ് സംഭവം. പൊലീസുകാരൻ നമസ്‌കാരം തടസ്സപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത്) എം.കെ. മീണ അറിയിച്ചു. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.