'എത്ര പുണെ പാറ്റകൾ പങ്കുചേരും​?'; ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പുണെയിൽ സി.ജെ.പി പ്രതിഷേധം

പുണെ: രാജ്യതലസ്ഥാനത്തെ പ്രതിഷേധത്തിന് പിന്നാലെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് ജൂൺ 11ന് മഹാരാഷ്ട്രയിലെ പുണെയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു സി.ജെ.പിയുടെ പ്രതിഷേധ പ്രഖ്യാപനം. സി.ജെ.പി സ്ഥാപകനായ അഭിജീത് ദീപ്കെയും​ സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് പങ്കുവെച്ചു.

‘മഹാരാഷ്ട്രയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പുണെയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാറ്റകൾ ഒരുമിക്കും. എത്ര പുണെ പാറ്റകൾ പങ്കുചേരും?’ സി.ജെ.പിയുടെ പോസ്റ്റിൽ പറയുന്നു. ജൂൺ 11ന് നാലുമണിക്ക് സാവിത്രിഭായ് ഫൂലെ പുണെ സർവകലാശാലയിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ‘നമുക്ക് പുണെയിൽ കാണാം. മഹാരാഷ്ട്രക്ക് ആശംസകൾ’ പോസ്റ്റ് പങ്കുവെച്ച് അഭിജീത് ദീപ്കെ കുറിച്ചു.

നീറ്റ് യു.ജി പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ പ്ലസ്ടു ഒ.എസ്.എം മൂല്യനിർണയ വിവാദം, സി.ബി.​എസ്.ഇ ത്രിഭാഷ നയം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിദ്യാർഥികളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് സി.ജെ.പിയുടെ പുതിയ സമരം. ജൂൺ ആറിന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നൂറുകണക്കിന് യുവാക്കൾ ഒത്തുകൂടിയിരുന്നു. വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകൾക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.

ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന വ​ൻ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഒ​രു ‘ട്രെ​യി​ല​ർ’ മാ​ത്ര​മാ​ണെ​ന്നും ഏ​ഴു ദി​വ​സ​ത്തി​ന​കം മ​ന്ത്രി രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി തെ​രു​വു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്നും അ​ഭി​ജീ​ത് ദി​പ്കെ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരുന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി വ്യാ​പി​പ്പി​ക്കാ​നു​ള്ള കൃ​ത്യ​മാ​യ ആ​ക്ഷ​ൻ പ്ലാ​ൻ ഉ​ട​ൻ പു​റ​ത്തി​റ​ക്കും. ജ​ന്ത​ർ മ​ന്ത​ർ പ്ര​തി​ഷേ​ധം വ​ൻ വി​ജ​യ​മാ​യി​രു​ന്നെ​ന്നും അ​ഭി​ജീ​ത് അറിയിച്ചിരുന്നു.

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ ഒ​ര​ടി പോ​ലും പി​ന്നോ​ട്ടി​ല്ലെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളെ അ​ണി​നി​ര​ത്തി സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും സി.​ജെ.​പി വ​ക്താ​ക്ക​ളും അ​റി​യി​ച്ചു. ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധം വ​രും നാ​ളു​ക​ളി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന വ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ തു​ട​ക്കം മാ​ത്ര​മാ​ണ്. നി​ല​വി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന​ത് സ​ർ​ക്കാ​റി​നോ​ടു​ള്ള ഒ​രു അ​പേ​ക്ഷ മാ​ത്ര​മാ​ണെ​ന്നും ഇ​ത് കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ക​ടു​പ്പി​ക്കു​മെ​ന്നും സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സോ​നം വാ​ങ്ചു​ക് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

സമീപകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനത പാർട്ടി, യുവജന തൊഴിലില്ലായ്മ, പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ആക്ഷേപഹാസ്യ പ്രസ്ഥാനമായി തുടങ്ങിയ സി.ജെ.പി പിന്നീട് യുവജന പ്രക്ഷോഭമായി വളരുകയായിരുന്നു. 

Tags:    
News Summary - Cockroach Janata Party to hold protest in Pune on June 11 seeking Pradhans resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.