ന്യൂഡൽഹി/മസ്കത്ത്: ഒമാൻ തീരത്ത് ഹുർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട ‘എം.ടി മാരിവെക്സ്’ എന്ന കപ്പലിലെ 24 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപെടുത്തി. ഒമാൻ അധികൃതർ നടത്തിയ അതിവേഗ രക്ഷാപ്രവർത്തനത്തിന് മസ്കത്തിലെ ഇന്ത്യൻ എംബസി നന്ദി അറിയിച്ചു. കപ്പലിലെ മുഴുവൻ ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി എംബസി ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.
കപ്പലിന് നേരെ ആക്രമണമുണ്ടായതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഒമാൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുകയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചോ രക്ഷപ്പെടുത്തിയവരുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല.
കപ്പലിലുണ്ടായിരുന്ന ജീവനക്കാർ പ്രതിസന്ധിയിലാണെന്നും ഇന്ത്യൻ നാവികസേനയും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ‘ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ’ (എഫ്.സി.യു.ഐ) രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർ സുരക്ഷിതരാണെന്ന ആശ്വാസ വാർത്ത പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.