പാലത്തിൽ നിന്നും ഒഴുകിപ്പോയി കാർ; നോക്കി നിന്ന് ജനം, മൂന്ന് മരണം, ഞെട്ടിക്കും ദൃശ്യങ്ങൾ

നാഗ്പൂർ: കുത്തൊഴുക്കുള്ള പുഴയിൽ മുക്കാൽ ഭാഗവും മുങ്ങിയനിലയിലൊരു കാർ. അതിൽ നിന്നും രക്ഷക്കായി അപേക്ഷക്കുന്ന കൈ. കാഴ്ചക്കാർ മാത്രമായി ജനക്കൂട്ടം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് കാർ നദിയിലേക്ക് പതിച്ചത്.

Full View

അപകടത്തിൽ സ്ത്രീയുൾപ്പടെ മൂന്ന് പേർ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു. എട്ട് പേരാണ് എസ്.യു.വിയിൽ ഉണ്ടായിരുന്നത്. ഒഴുക്കിൽ പെടുന്നതിന് മുമ്പ് രണ്ട് പേർ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ മുൾട്ടായിയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവർ നാഗ്പൂരിലെത്തിയത്. റോഷ്നി ചൗക്കിദാർ(32), ദാർഷ് ചൗക്കിദാർ(10), ലിദാർ ഹിവാരേ(38), മധുകാർ പാട്ടീൽ(65), നിർമല(60), നീമു ആട്നർ(45) എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് അറിയിച്ചു.



Full View


Tags:    
News Summary - Video: Car Washed Away Crossing Bridge In Heavy Rain In Nagpur, 3 Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.