ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിെൻറ വളർത്തുപട്ടി ചത്തതി ന് രണ്ട് മൃഗഡോക്ടർമാർക്കെതിരെ കേസ്. വാർത്ത പുറത്തുവന്നതോടെ, സർക്കാറിെൻറ നിഷ ്ക്രിയത്വംമൂലം നിരവധിപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിനെതിരെ നടപടിയില്ലെന ്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരമാണ് ഡോക്ടർമാർക്കെതിരെ കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെ നായ് പരിപാലകെൻറ പരാതിയിലാണ് രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തത്. ഡോക്ടർമാരുടെ അലംഭാവമാണ് 11 മാസമായ പട്ടിയുടെ മരണ കാരണമെന്നാണ് ആരോപണം.
ഡോക്ടർമാർക്കെതിരെ കേസെടുത്ത സംഭവത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഡെങ്കിപ്പനി ബാധിച്ച ആറുകുട്ടികൾ ഒറ്റദിവസം കൊണ്ട് സർക്കാർ ആശുപത്രിയിൽ മരിച്ചതിന് നടപടിയെടുക്കാത്ത സർക്കാറാണിതെന്ന് കോൺഗ്രസ് വക്താവ് ദസോജു ശ്രാവൺ കുറ്റപ്പെടുത്തി.
അലംഭാവത്തിെൻറ പേരിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി ഇറ്റല രാജേന്ദറിനും എതിരെ ക്രിമിനൽ കേസെടുത്തതായി ആരുടെയെങ്കിലും ശ്രദ്ധയിൽപെട്ടിരുന്നോ എന്നദ്ദേഹം പരിഹസിച്ചു. പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ സംസ്ഥാനത്ത് ഉടൻ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൃഗഡോക്ടർമാർക്കെതിരായ നടപടി ക്രൂരമായ തമാശയെന്ന് വിമർശിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് കൃഷ്ണ സാഗർ റാവുവും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.