ന്യൂഡൽഹി: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി വീർഭദ്ര സിങ്ങിനെതിരായ സി.ബി.െഎ കുറ്റപത്രം പരിഗണിക്കേണായെന്നത് പ്രത്യേക കോടതി തിങ്കളാഴ്ച തീരുമാനിക്കും. ജഡ്ജി വിരേന്ദർ കുമാർ ഗോയൽ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേന്ദ്രമന്ത്രിയായിരിക്കെ വീർഭദ്ര സിങ് 10 കോടിയിലേറെ രൂപയുടെ സ്വത്ത് സമ്പാദിച്ചതായും ഇത് അദ്ദേഹത്തിെൻറ വരവിെൻറ 192 ശതമാനമാണെന്നും 500ലേറെ പേജുള്ള സി.ബി.െഎ കുറ്റപത്രം ആരോപിക്കുന്നു. 82കാരനായ സിങ്ങിന് പുറമേ ഭാര്യ പ്രതിഭ സിങ്, ചുന്നിലാൽ ചൗഹാൻ, ജോഗീന്ദർ സിങ് ഘൽട്ട, പ്രേംരാജ്, വകാമുല്ല ചന്ദ്രശേഖർ, ലവാൻ കുമാർ റോച്ച്, രാംപ്രകാശ് ഭാട്യ എന്നിവരും കേസിൽ കുറ്റക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.